
May 16, 2025
11:47 PM
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതുപയോഗിച്ച് രണ്ടാം ഗഡു നൽകാനാണ് തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ശമ്പള പ്രതിസന്ധിയില്‍ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു നൽകാത്തതിനെ തുടർന്നാണ് ഇന്ന് വീണ്ടും കോൺഗ്രസ് അനുകൂല സംഘടനയായ ഡി ടി എഫ് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചത്.
ഇരുപതു കോടി അനുവദിച്ചതിന് ശേഷമുള്ള സമരം അനാവശ്യമാണ്. ഉപരോധമാണ് ശമ്പളം ഒരു ദിവസം കൂടി വൈകുന്നതിന് ഇടയാക്കിയത്. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സമരം നടത്തിയത് ദുരൂഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമരം അവസാനിപ്പിച്ചാൽ ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ കഴിയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി; 22 വര്‍ഷമായി ഉയര്‍ത്തി ഗതാഗത വകുപ്പ്നവംബർ ഒന്നു മുതൽ ഫിറ്റ്നസിന് ഹാജരാക്കുന്ന വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയെന്ന് ആന്റണി രാജു അറിയിച്ചു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാർക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആന്റണി രാജു അറിയിച്ചു.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു