ആശുപത്രികളില് വേണ്ടത്ര സുരക്ഷയില്ല; വാഗ്ദാനങ്ങളെല്ലാം പാഴായി

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്ന്ന് ആശുപത്രികളില് സുരക്ഷാ ഓഡിറ്റ് നടത്താന് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല.

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില് സുരക്ഷ ഏര്പ്പെടുത്തുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലായില്ല. മെഡിക്കല് കോളേജ് ഉള്പ്പെടെയുള്ള ആശുപത്രികളില് ഇപ്പോഴും സുരക്ഷാസംവിധാനങ്ങള് കാര്യക്ഷമമല്ല. ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്ന്ന് ആശുപത്രികളില് സുരക്ഷാ ഓഡിറ്റ് നടത്താന് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല.

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ആശുപത്രികളില് സിസിടിവി, പൊലീസ് എയ്ഡ് പോസ്റ്റ്, കൂടുതല് സെക്യൂരിറ്റി എന്നിവയ്ക്ക് തീരുമാനം ആയത്. മെഡിക്കല് കോളേജ് ആശുപത്രികളില് എയ്ഡ് പോസ്റ്റുകള് വന്നുവെങ്കിലും പല ജില്ലാ ജനറല് ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും എയ്ഡ് പോസ്റ്റോ സിസിടിവിയോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇല്ല. പി ജി ഡോക്ടര്മാര്ക്ക് ആവശ്യമായ താമസസൗകര്യം പല മെഡിക്കൽ കോളേജുകളിലും ലഭ്യമല്ല.

രോഗിയുടെ ആരോഗ്യനില മോശമാകുകയോ മരണം സംഭവിക്കുകയോ ചെയ്താൽ അത് രോഗിയുടെ കൂട്ടിരിപ്പുകാരെ അറിയിക്കാന് സുരക്ഷാ സംവിധാനങ്ങളോടെയുള്ള ബ്രീഫിങ് റൂം വരുമെന്ന വാഗ്ദാനവും പാഴായി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image