രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം, തീരുമാനിക്കേണ്ടത് സിപിഐ അല്ല; കെ സുധാകരൻ

ദേശീയതലത്തിൽ മുന്നണി ഉണ്ട് എന്ന് കരുതി സിപിഐയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്നും കെ സുധാകരൻ

dot image

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഹുൽഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐ അല്ല. ദേശീയതലത്തിൽ മുന്നണി ഉണ്ട് എന്ന് കരുതി സിപിഐയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഇൻഡ്യ മുന്നണി രൂപീകരിച്ച സാഹചര്യത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകും. അദ്ദേഹം ഒരുകാരണവശാലും വയനാട്ടിൽ മത്സരത്തിനിറങ്ങരുതെന്നും സിപിഐ അഭിപ്രായപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image