കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അനില്‍ അക്കരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് പി കെ ബിജു

ഇഡി റിപ്പോര്‍ട്ടിലെ എംപി പി കെ ബിജു ആണെന്ന പ്രസ്താവനയിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അനില്‍ അക്കരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് പി കെ ബിജു

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജുവിന്റെ വക്കീല്‍ നോട്ടീസ്. ഇഡി റിപ്പോര്‍ട്ടിലെ എംപി പി കെ ബിജു ആണെന്ന പ്രസ്താവനയിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

തെളിവുകള്‍ ഇല്ലാതെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചുവെന്നും ഏഴ് ദിവസത്തിനകം പ്രസ്താവന തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ക്രിമിനല്‍ മാന നഷ്ടകേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

സമാന ആരോപണം ഉന്നയിച്ച ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇഡി കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാര്‍ പി കെ ബിജുവിന്റെ മെന്റര്‍ ആണെന്നടക്കമുള്ള ആരോപണങ്ങളാണ് അനില്‍ അക്കര ഉന്നയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com