
കൊച്ചി: എറണാകുളം മറൈന് ഡ്രൈവില് നടക്കുന്ന മൂന്നാമത് ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ ഭാഗമാകാന് കൊച്ചി വാട്ടര് മെട്രോയും. പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങള് ആരംഭിക്കുക.
അതേസമയം വള്ളംകളി മത്സരങ്ങള് നടക്കുന്നതിനാല് ശനിയാഴ്ച കൊച്ചി വാട്ടര് മെട്രോയുടെ സര്വ്വീസുകള് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോര്ട്ട്-വൈപ്പിന് റൂട്ടിലെ വാട്ടര് മെട്രോ സര്വ്വീസ് നാളെ ഉച്ചക്ക് രണ്ട് മുതല് വൈകിട്ട് ആറ് മണി വരെ ഉണ്ടായിരിക്കുന്നതല്ല. മറ്റ് റൂട്ടിലെ സര്വ്വീസുകള് മാറ്റമില്ലാതെ തുടരും.