യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് കുറിപ്പ്

വീട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെ വീടിന് മുകളിലേക്ക് പോയ സൂര്യയെ താഴേക്ക് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്
യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് കുറിപ്പ്

കൊല്ലം: കുണ്ടറയില്‍ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍. ഇളമ്പള്ളൂര്‍ വേലുത്തമ്പിനഗര്‍ സ്വദേശി സൂര്യ(22)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. കറിക്കത്തി കൊണ്ട് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് വിവരം.

വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നും തനിക്ക് കിട്ടിയില്ലെന്നും കുറിപ്പില്‍ പറയുന്നു. താന്‍ വിഷാദരോഗത്തിലാണെന്നും കുറിപ്പിലുണ്ട്.

വീട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെ വീടിന് മുകളിലേക്ക് പോയ സൂര്യയെ താഴേക്ക് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com