ജെയിന് രാജിനെ തള്ളി എംവി ജയരാജന്; 'ആശയ പ്രചാരണത്തിനാണ് നവമാധ്യമങ്ങള്'

സിപിഐഎം പാനൂര് ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാനൂര് ബ്ലോക്ക് സെക്രട്ടറിയുമായ കിരണ് കരുണാകരനെതിരെ ജെയിന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

dot image

കണ്ണൂര്: പാര്ട്ടി സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകന് ജെയിന് രാജിനെ തള്ളി സിപിഐം ജില്ലാ സെക്രട്ടറി എം വി ജയരാജന്. സിപിഐഎം പാനൂര് ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാനൂര് ബ്ലോക്ക് സെക്രട്ടറിയുമായ കിരണ് കരുണാകരനെതിരെ ജെയിന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെതിരെ ഡിവൈഎഫ്ഐയും സിപിഐം ഏരിയ കമ്മറ്റിയും രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് എം വി ജയരാജന്റെ പ്രതികരണം.

ആശയ പ്രചാരണത്തിനാണ് നവമാധ്യമങ്ങള്. ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ഇപ്പോഴത്തെ പ്രചാരണം അനവസരത്തിലാണെന്ന് എം വി ജയരാജന് പറഞ്ഞു. സ്വര്ണക്കടത്ത് ആരോപണം വസ്തുതാ വിരുദ്ധമാണ്. ഇതിന് പിന്നില് രാഷ്ട്രീയ താല്പര്യങ്ങളില്ല. വികാരത്തിന്റെ പിന്നാലെ പോയതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടായത്. വ്യക്തികള് എന്ന നിലയില് എന്തും പറയാമെന്ന സാഹചര്യം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീര്ത്തികരവുമെന്നാണ് സിപിഐഎം പാനൂര് ഏരിയാ കമ്മറ്റിയുടെ പ്രതികരണം. ജെയിനിന്റെ പേര് പറയാതെയാണ് പാര്ട്ടിയുടെ വിമര്ശനം. സോഷ്യന് മീഡിയകളിലെ ഗ്രൂപ്പുകളില് 'അലക്കുന്നതിനായി 'സന്ദര്ഭങ്ങളും സാഹചര്യങ്ങളും പരാമര്ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്ന് പരാമര്ശം.

ഗുരുതരമായ ആരോപണങ്ങളാണ് ജെയിനെതിരെ ഡിവൈഎഫ്ഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ പാനൂര് ബ്ലോക്ക് സെക്രട്ടറി കിരണിനെ അപകീര്ത്തിപ്പെടുത്താന് ജെയിന് ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെയും നേതാക്കളെയും താറടിച്ച് കാണിക്കുന്നു. വ്യാജ ഐഡികള് ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു എന്നീ ആരോപണങ്ങളാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്നത്.

dot image
To advertise here,contact us
dot image