'മാത്യുവിനോട് എല്ലാവര്ക്കും വീരാരാധന,പിണറായിയെ വെല്ലുവിളിക്കുന്ന എത്ര നേതാക്കളുണ്ട്?'; സുധാകരന്

dot image

തിരുവനന്തപുരം: സാമ്പത്തിക ആരോപണങ്ങളില് മാത്യു കുഴല്നാടന് എംഎല്എയെ പിന്തുണച്ച് രംഗത്തെത്തി കോണ്ഗ്രസ് അദ്ധ്യക്ഷന് കെ സുധാകരന്. നല്ല നട്ടെല്ലോടു കൂടിയാണ് മാത്യു കുഴല്നാടന് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേസ് നടത്താനുള്ള അനുമതി കെപിസിസി അദ്ദേഹത്തിന് നല്കിയിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.

ആരോപണങ്ങളോടും വിമര്ശനങ്ങളോടും പ്രതികരിക്കാതെ ഒളിച്ചോടുകയാണു മുഖ്യമന്ത്രി. എന്നാല് ആരോപണം ഉയര്ന്നപ്പോള് മാത്യു കുഴല്നാടന് വാക്കുകള് കൊണ്ട് എതിരാളികളെ തറപറ്റിച്ചു. സിപിഐഎം പ്രവര്ത്തകര് വരട്ടെ. അക്കൗണ്ട് രേഖകള് തരാമെന്ന് എത്ര തന്റേടത്തോടു കൂടിയാണ് മാത്യു പറഞ്ഞതെന്നും സുധാകരന് പറഞ്ഞു.

എല്ലാ രേഖകളും പരിശോധിക്കാന് തരാമെന്ന് പറയാന് നട്ടെല്ലു കാണിച്ച മാത്യു കുഴല്നാടന് കോണ്ഗ്രസിന്റെ അഭിമാനമാണ്. കേസ് നടത്താന് കെപിസിസി എല്ലാ അനുമതിയും നല്കിയിട്ടുണ്ട്. പാര്ട്ടിയുടെ പിന്തുണ മാത്യുവിനുണ്ടെന്നും സുധാകരന് പറഞ്ഞു.

മാത്യു കുഴല്നാടനോട് എല്ലാവര്ക്കും വീരാരാധനയാണുള്ളത്. ഇത്ര കരുത്തോടെ പിണറായി വിജയനെ വെല്ലുവിളിച്ചു സംസാരിക്കാന് സാധിക്കുന്ന നട്ടെല്ലുള്ള നേതാക്കള് എത്ര പേരുണ്ടെന്നും സുധാകരന് ചോദിച്ചു.

dot image
To advertise here,contact us
dot image