
കണ്ണൂർ: ചെറുപുഴയിൽ ഭീതി പരത്തുന്ന ബ്ലാക്ക് മാന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ പ്രാപ്പൊയിലിലെ ഒരു വീട്ടിലെത്തി ബ്ലാക്ക് മാൻ ഭിത്തിയിൽ എഴുതുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി ഇയാളുടെ ശല്യം തുടരുകയാണ്.
തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കരി കൊണ്ട് 'ബ്ലാക്ക് മാൻ' എന്ന് എഴുതിയിരുന്നു. ഇയാൾക്കായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്.