Top

'സമാധാന ചർച്ചകളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് അവസാനിപ്പിക്കണം'; യുഎൻ മേധാവി

എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ തുല്ല്യ പങ്കാളിത്തം സമാധാനം കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും സ​ഹായകമാണ്

16 Jun 2022 12:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാധാന ചർച്ചകളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് അവസാനിപ്പിക്കണം; യുഎൻ മേധാവി
X

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സമാധാന ചർച്ചകളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന പ്രവണത പുരുഷന്മാർ അവസാനിപ്പിക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം പോലുള്ള സമാധാന ചർച്ചക്കായുള്ള ഒത്തുചേരലിൽ സ്ത്രീകളുടെ പ്രധാന്യം കുറയുന്നുവെന്ന് അന്റോണിയോ പറഞ്ഞു.

'യുക്രെയ്ൻ, അഫ്​ഗാനിസ്ഥാൻ,മ്യാൻമാർ,മാലി എന്നിവിടങ്ങളിലെ ചർച്ചയിൽ സ്ത്രീകളുടെ പ്രാധിനിത്യം കുറവാണ്. ഇത് അധികാര അസന്തുലിതാവസ്ഥയും പുരുഷാധിപത്യവും സൃഷ്ടിക്കുന്നു. ഇതാണ് നമ്മുടെ പരാജയത്തിൻ്റെ കാരണമെന്ന്' യുഎൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.

'പുരുഷൻമാർ അധികാരത്തിൽ ഇരിക്കുന്നതും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നതും അവകാശ നിഷേധമാണ്. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ തുല്ല്യ പങ്കാളിത്തം സമാധാനം കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും സ​ഹായകമാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശം ദശലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും രാജ്യം വിടാൻ നിർബന്ധിതരാക്കി. എന്നാൽ രാജ്യം വിട്ട് പോകെണ്ടെന്ന് തീരുമാനിച്ച സ്ത്രീകൾ ഇന്ന് ആരോ​ഗ്യ സംരക്ഷണത്തിലും സാമൂഹിക പിന്തുണയിലും മുൻപന്തിയിലാണ്. അതിനാൽ അവരുടെ കാഴ്ചപ്പാടുകൾ സംഘർഷാവസ്ഥ മനസിലാക്കുന്നതിന് നിർണ്ണായകമാണ്, അവരുടെ പങ്കാളിത്തം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്'. അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

'പല മേഖലകളിലും പുരുഷൻമാർ സ്ത്രീകളെ മാറ്റി നിർത്താൻ പ്രയത്നിക്കുകയാണ്'. അഫ്ഗാനിസ്ഥാനെ ഉദാഹരണമാക്കി യുഎൻ മേധാവി പറഞ്ഞു. 'മ്യാൻമാറിൽ സ്ത്രീകൾക്ക് തുറന്നുപറയുവാനുള്ള സ്വാതന്ത്രം ഇല്ല, അതുകൊണ്ടു തന്നെ അവർക്ക് രാഷ്ട്രീയ പങ്കാളിത്തത്തിന് സാധ്യതയില്ല. മാലിയിൽ തുടർച്ചയായ സൈനിക അട്ടിമറി മൂലം സ്ത്രീകൾ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായി മാറി. ഇവിടെ തീവ്രവാദികൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം സാധ്യമാകുമോ എന്നത് സംശയമാണ്. സ്ത്രീവിരുദ്ധതയും സ്വേച്ഛാധിപത്യവും പരസ്പരം ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണമെന്ന്' അദ്ദേഹം ചൂണ്ടികാട്ടി.

STORY HIGHLIGHTS: Stop Excluding Women From Peace Talks In Global Conflicts: UN Chief

Next Story

Popular Stories