Top

ആങ് സാൻ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വർഷം തടവ് ശിക്ഷ

6 Dec 2021 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആങ് സാൻ സ്യൂചി വീണ്ടും ജയിലിലേക്ക്; നാല് വർഷം തടവ് ശിക്ഷ
X

മുൻ മ്യാൻമർ ഭരണാധികാരി ആങ് സാൻ സ്യൂചിക്ക് നാല് വർഷം ജയിൽ ശിക്ഷ. കൊവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചതിനും ഇതിന് ജനങ്ങളെ പ്രേരിപ്പിച്ചതിനുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് സ്യൂചിക്കെതിരായ കുറ്റം.

സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീ​ഗ് ഫോർ ഡെമോക്രസി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. എന്നാല്‍ ഇതംഗീകരിക്കാഞ്ഞ സൈന്യം ഭരണ അട്ടിമറി നടത്തുകയായിരുന്നു.

ഫെബ്രുവരിയിൽ മ്യാൻമർ സൈന്യം ഭരണ അട്ടിമറി നടത്തിയതു മുതൽ വീട്ടു തടങ്കലിൽ കഴിയുകയായിരുന്നു ആങ് സാൻ സ്യൂചി. എപ്പോഴാണ് ഇവരെ ജയിലിലേക്ക് മാറ്റുക എന്ന് വ്യക്തമല്ല. സ്യൂചിയുടെ സഹപ്രതിയും മുൻ മ്യാൻമർ പ്രസിഡന്റുമായ വിൻ മെന്റിനെയും ഇതേ വകുപ്പുകൾ ചുമത്തി നാല് വർഷം തടവിന് ശിക്ഷിച്ചു.

അഴിമതിയുൾപ്പെടെ നിരവധി വകുപ്പുകളാണ് സ്യൂചിക്കെതിരെ മ്യാൻമർ സൈന്യം ചുമത്തിയത്. ഈ കേസുകളില്‍ കൂടി കോടതി ശിക്ഷ വിധിച്ചാല്‍ സ്യൂചിയുടെ തടവ് കാലം വര്‍ഷങ്ങളോളം തുടര്‍ന്നേക്കുമെന്നാണ് സൂചന. 76 കാരിയായ സ്യൂചി വീട്ടു തടങ്കലിലായതു മുതൽ ഇവരെപറ്റിയുള്ള വിവരങ്ങൾ മ്യാൻമറിൽ നിന്നും അപൂർവമായേ പുറത്തു വരാറുണ്ടായിരുന്നുള്ളൂ.


Next Story