യുഎസിൽ നിശാ ക്ലബ്ലിൽ പാർട്ടിക്കിടെ വെടിവെപ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
പ്രതികളെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ ഉളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
10 April 2022 10:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാഷിംഗ്ടൺ: യുഎസിലെ അയോവയിലെ സെഡാർ റാപ്പിഡ്സ് നിശാക്ലബിൽ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.
ടാബൂ നൈറ്റ്ക്ലബ്ബിലും ലോഞ്ചിലും പുലർച്ചെ 1:30 നാണ് വെടിവയ്പ്പ് നടന്നതെന്ന് സെഡാർ റാപ്പിഡ്സ് പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കി. പ്രതികളെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ ഉളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHTS: in US Cedar Rapids nightclub shooting and Two killed
Next Story