'ട്വിറ്റര്‍ പക്ഷി മുതല്‍ അടുക്കള ഉപകരണങ്ങള്‍ വരെ...'; ഓഫീസ് ഉപകരണങ്ങള്‍ ലേലത്തില്‍ വിറ്റ് ഇലോണ്‍ മസ്ക്
ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്ക് ആണ് ലേലം സംഘടിപ്പിച്ചത്
19 Jan 2023 8:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാൻഫ്രാന്‍സിസ്കോ: ട്വിറ്റർ ലോഗോ ഉൾപ്പെടെ നിരവധി വസ്തുക്കൾ വിറ്റ് ഇലോൺ മസ്ക്. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലെ നിരവധി വസ്തുക്കളാണ് ലേലത്തിനു വെച്ചത്. ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമ വിറ്റത് 100,000 ഡോളറിന്. ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്ക് ആണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂർ ലേലം നീണ്ടു നിന്നു. 600ലധികം ഇനങ്ങളാണ് മസ്ക് ലേലത്തിൽ വെച്ചത്.
ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ രൂപയ്ക്ക് വിറ്റ് പോയത് ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമയാണ്. പ്രതിമ വാങ്ങിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.100,000 ഡോളറിനാണ് പ്രതിമ വിറ്റ് പോയത്, അതായത് ഇന്ത്യൻ രൂപ 81,25,000. ഏകദേശം നാലടിയായിരുന്നു പക്ഷി ലോഗോയുടെ പ്രതിമ.
അടുക്കളയിലെ നിരവധി വസ്തുക്കൾ 10,000 ഡോളറിന്, അഥവാ 815,233 രൂപയ്ക്ക് വിറ്റു. @ ആകൃതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ഒരു പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനാണ്, അഥവാ 12,21,990 രൂപ. കോൺഫറൻസ് റൂമിലെ മരത്തിന്റെ മേശ 10,500 ഡോളറിനാണ് വിറ്റത്, അഥവാ 8,55,393 രൂപ. എന്നാൽ വിൽപ്പന നടത്തിയത് സാമ്പത്തിക സ്ഥിതി ഉയർത്താനെല്ലെന്നാണ് സംഘാടകർ അറിയിച്ചത്.
STORY HIGHLIGHTS: elon musk auctions twitter equipments