മെട്രോ യാത്രക്കിടെ സീറ്റ് വിട്ടുനൽകിയില്ല; ചൈനയിൽ യുവതിയെ വയോധികൻ മർദിച്ചു

സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മെട്രോ യാത്രക്കിടെ സീറ്റ് വിട്ടുനൽകിയില്ല; ചൈനയിൽ യുവതിയെ വയോധികൻ മർദിച്ചു

ബെയ്ജിംഗ്: യാത്രക്കിടെ മെട്രോയിൽ സീറ്റ് നൽകാത്തതിൽ യുവതിയെ ആക്രമിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം നടന്നത്.തനിക്ക് ഇരിക്കാൻ സീറ്റ് നൽകണമെന്ന് വയോധികൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി സീറ്റ് നൽകാൻ വിസമ്മതിച്ചതോടെ വയോധികൻ യുവതിയുടെ നേരെ ശബ്ദം ഉയർത്തുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ വയോധികൻ പറയുന്നുണ്ട് 'പൊലീസിനെ വിളിക്കൂ. ഞാൻ പൊലീസ് സ്റ്റേഷനിൽ പോകാം. ഞാൻ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് നിങ്ങൾക്ക് പറയാം' എന്നെല്ലാം വീഡിയോയിൽ കാണാൻ കഴിയും. ആക്രമണം തടയാൻ സബ്‌വേ സുരക്ഷ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

മെട്രോ യാത്രക്കിടെ സീറ്റ് വിട്ടുനൽകിയില്ല; ചൈനയിൽ യുവതിയെ വയോധികൻ മർദിച്ചു
'ഞാനാണ് അദ്ദേഹത്തിൻ്റെ ഭാര്യ'; നടൻ ദർശനും പവിത്ര ഗൗഡയുമായുള്ള ബന്ധം വെളിപ്പെടുത്തി ഭാര്യ വിജയലക്ഷ്മി

Related Stories

No stories found.
logo
Reporter Live
www.reporterlive.com