മദ്യപിച്ച് വാഹനം ഓടിച്ചു; നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റിൽ

ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് നടനെ വിട്ടയച്ചതെന്നും പ്രസ്താവനയിൽ പറയുന്നു
മദ്യപിച്ച് വാഹനം ഓടിച്ചു; നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റിൽ

മദ്യപിച്ച് വാഹനം ഓടിച്ചതിന് നടനും പോപ് ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്കിനെ ന്യൂയോർക്കിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

റോഡിലെ സ്റ്റോപ്പ് ചിഹ്നത്തിലൂടെ വാഹനമോടിച്ചതും വലതുവശം ചേർന്ന് പോകാതിരുന്നതുമാണ് താരത്തിനെ കുരുക്കിയതെന്നാണ് ഔദ്യോ​ഗിക രേഖകളിൽ പറയുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥർ കാർ നിർത്തിച്ചപ്പോൾ കണ്ണുകൾ ചുവന്നിരുന്നെന്നും മദ്യത്തിന്റെ രൂക്ഷ​ഗന്ധം അനുഭവപ്പെട്ടിരുന്നെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. വൈദ്യപരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. ജൂലൈ 26-ന് സാ​ഗ് ഹാർബർ കോടതിയിൽ ഹാജരാകണമെന്നാണ് അദ്ദേഹത്തോട് നിർദേശിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിച്ചു; നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റിൽ
സൂര്യ 44നായി പ്രതിഫലം വർധിപ്പിച്ച് പൂജ ഹെഗ്‌ഡെ; നടിപ്പിൻ നായകനൊപ്പം സ്‌ക്രീനിൽ വരാൻ വാങ്ങുന്നത് ഇത്ര

ആറാമത്തെ സം​ഗീത ആൽബത്തിന്റെ പ്രചാരണാർത്ഥമുള്ള ​ഗ്ലോബൽ ടൂറിന്റെ ഭാ​ഗമായാണ് സാ​ഗ് ഹാർബറിലെത്തിയത്. പ്രാദേശിക സമയം പുലർച്ചെ 5.37-ഓടെയാണ് ടിംബർലേക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദ സോഷ്യൽ നെറ്റ് വർക്ക്, ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് തുടങ്ങിയവയാണ് ടിംബർലേക്ക് അഭിനയിച്ച ചിത്രങ്ങൾ. നടി ജസ്സീക്ക ബീല്‍ ആണ് താരത്തിന്റെ പങ്കാളി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com