'ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റർ അല്ല', ആരാധകരെ ശകാരിച്ച് അജിത്; വൈറലായി വീഡിയോ

മുൻപും ഇതുപോലെ ആരാധകർ അതിരുവിട്ടപ്പോൾ അജിത്കുമാർ ശകാരവുമായി എത്തിയിരുന്നു

'ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റർ അല്ല', ആരാധകരെ ശകാരിച്ച് അജിത്; വൈറലായി വീഡിയോ
dot image

അജിത്കുമാറിന് സിനിമയോട് ഉള്ള സ്നേഹം പോലെ പ്രിയപ്പെട്ടതാണ് കാർ റേസിങും. നിലവിൽ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത് തന്റെ റേസിങ് പരിശീലനത്തിലാണ് അജിത്. റേസിങ് നടക്കുന്നിടത്ത് ആരാധകർ വരുന്നതും അജിത്തിനെ കാണുമ്പോൾ ആർപ്പുവിളിക്കുന്നതും പതിവാണ്. എന്നാൽ ഇപ്പോൾ ബഹളമുണ്ടാക്കിയ ആരാധകരെ ശകാരിക്കുന്ന അജിത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

'ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റർ അല്ല' എന്ന് പറഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു നടന്നുപോകുന്ന അജിത്തിനെയാണ് വീഡിയോയിൽ കാണുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. മുൻപും ഇതുപോലെ ആരാധകർ അതിരുവിട്ടപ്പോൾ അജിത്കുമാർ ശകാരവുമായി എത്തിയിരുന്നു. റേസിങ്ങിനായി മുൻപ് സ്പെയിനിലെ റേസിംഗ് സർക്യൂട്ടിൽ അജിത്ത് എത്തിയപ്പോൾ അദ്ദേഹം തടിച്ചുകൂടിയ ആരാധകരെ നോക്കി പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഇതിനിടെ ആരോ ഒരാൾ ഉച്ചത്തിൽ വിസിലടിച്ചു. ഇതുകേട്ട അജിത്ത് ഉടൻതന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

നടൻ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തവേ ക്ഷേത്രത്തിൽ ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും 'തല' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. അജിത്തിന്റെ ഈ പ്രവർത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.

അതേസമയം, അതേസമയം, കഴിഞ്ഞ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.

Content Highlights: Ajith kumar scolds fans for making disturbance at racing track video goes viral

dot image
To advertise here,contact us
dot image