'ഗെയിം ഓഫ് ത്രോൺസ്' നടൻ അയാൻ ​ഗെൽഡർ അന്തരിച്ചു

ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ 'ഫാദർ ബ്രൗണിൽ' ​ഗെൽഡർ വേഷമിട്ടിരുന്നു
'ഗെയിം ഓഫ് ത്രോൺസ്' നടൻ അയാൻ ​ഗെൽഡർ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. ​'ഗെയിം ഓഫ് ത്രോൺസ്' എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്ന നടനായിരുന്നു ​ഗെൽഡർ. കാൻസർ രോഗത്തെ തുടർന്നാണ് മരണം. പങ്കാളിയും നടിയുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പങ്കുവെച്ചത്.

കഴിഞ്ഞദിവസം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ​ഗെൽഡറിന്റെ മരണം. കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും പങ്കാളി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ഗെയിം ഓഫ് ത്രോൺസ്' നടൻ അയാൻ ​ഗെൽഡർ അന്തരിച്ചു
'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ'; കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോഡ

ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ 'ഫാദർ ബ്രൗണിൽ' ​ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു. നിരവധി പേരാണ് നടന് ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റിനടിയിൽ കമന്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com