പാകിസ്താനില്‍ കല്‍ക്കരി ഖനിയിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി
പാകിസ്താനില്‍ കല്‍ക്കരി ഖനിയിൽ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് 20 പേർ ജോലി ചെയ്തിരുന്നതായാണ് വിവരം. ഹർനൈയിലെ ഒരു കുഴിയിലാണ് സ്ഫോടനം ഉണ്ടായത്.

രക്ഷാപ്രവർത്തനം പൂർത്തിയായതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചീഫ് ഇൻസ്‌പെക്ടർ അബ്ദുൾ ഗനി ബലോച്ച് പറഞ്ഞു. 'രാത്രിയിൽ മീഥൈൻ വാതക സ്ഫോടനം നടക്കുമ്പോൾ 20 പേർ അവിടെ ജോലി ചെയ്തിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയാക്കി. 12 മൃതദേഹങ്ങളും പരിക്കേറ്റ എട്ട് പേരെയും ഖനിയിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി', ബലോച്ച് പറഞ്ഞു.

അപകടത്തിന് കാരണം സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴിൽ സാഹചര്യവുമാണെന്ന് ഖനി തൊഴിലാളികൾ പരാതിപ്പെട്ടു. സംഭവത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. പാക്കിസ്താനിലെ കൽക്കരി ഖനന വ്യവസായത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ സാധാരണയായി അവഗണിക്കപ്പെടുന്നുണ്ട്. ഇത് ഓരോ വർഷവും ഡസൻ കണക്കിന് ഖനി തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന അപകടങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമാകുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com