
ഇന്ത്യന്‍ സുരക്ഷാ സേനയേയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ അല്ലെങ്കില്‍ പാക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ മൂന്ന് പ്രധാനപ്പെട്ട സര്‍ജിക്കല്‍ സ്‌ട്രൈക്കുകളാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ സൈനിക നിലപാടില്‍ വന്ന ഗണ്യമായ മാറ്റത്തെയാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എടുത്തുകാണിക്കുന്നത്.
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22 ന് വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് 15 ദിവസങ്ങള്‍ക്ക് ശേഷം മെയ് 7 ന് ഒന്‍പത് സ്ഥലങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തുകയായിരുന്നു. ഇതിന് മുന്‍പ് ഉറി, ബാലക്കോട്ട് ആക്രമണങ്ങള്‍ക്കുള്ള പ്രതികരണങ്ങിലൂടെ ഇന്ത്യ നിശബ്ദത പാലിക്കില്ല എന്ന് ലോകത്തിന് കാണിച്ചുകൊടുത്തിരുന്നു. 2016ലെ ഉറി ആക്രമണം കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയത് . 2019 ലെ ആക്രമണത്തിലാകട്ടെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാനെതിരെയുളള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്കുകളുടെ നാള്‍ വഴികള്‍ ഇങ്ങനെയാണ്
2016 സെപ്തംബര്‍ 18 ന് ജമ്മു കാശ്മീരിലെ ഉറിയിലുള്ള ഇന്ത്യന്‍ സൈനിക താവളത്തില്‍ നാല് ഭീകരര്‍ ആക്രമണം നടത്തുകയും 19 സൈനികരെ വധിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് 11 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ആര്‍മി കമാന്‍ഡോകള്‍ തിരിച്ചടിക്കുകയായിരുന്നു. 2016 ലെ ഉറി ആക്രമണം അതിര്‍ത്തി കടന്നുള്ള ആദ്യ ആക്രമണമായിരുന്നു. ഭീകരരുടെ ലോഞ്ച് പാഡുകള്‍ നശിപ്പിക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി കമോന്‍ഡോകള്‍ പാക് അധീന കാശ്മീരിലേക്ക് നുഴഞ്ഞുകയറിയതാണ് ഇതില്‍ പ്രധാനം. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തന്ത്രപരമായ നയതന്ത്രങ്ങള്‍ ലംഘിച്ച് അത് പരസ്യപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യന്‍ അവകാശവാദമനുസരിച്ച് 35-40 ഭീകരര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ പാകിസ്താന്‍ ആക്രമണം നടന്നത് നിഷേധിക്കുകയും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പാണെന്നെന്ന് പറയുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി 14 ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ- ഇ- മുഹമ്മദ് ചാവേര്‍ ബോംബര്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു. പുവാല്‍മ ആക്രമണത്തിന് 13 ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവശ്യയിലെ ബാലക്കോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 ജെറ്റുകള്‍ ബോംബിട്ടു. ഇന്ത്യയുടെ ഔദ്യോഗിക പ്രസ്ഥാവന അനുസരിച്ച് കണക്കുകള്‍ നല്‍കിയിട്ടില്ലെങ്കിലും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ട്. പക്ഷേ ഇതേസംബന്ധിച്ച് പാകിസ്താന്‍ നല്‍കിയ പ്രതികരണം ഫെബ്രുവരി 27 ന് പ്രത്യാക്രമണം നടത്തി ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പിടികൂടി അദ്ദേഹത്തെ തിരിച്ചയയ്ക്കുകയായിരുന്നു. 1971 ലെ യുദ്ധത്തിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആദ്യത്തെ വ്യോമാക്രമണമാണിത്. പ്രതികാര നടപടികളുടെ കേന്ദ്ര സ്തംഭമായി വ്യോമശക്തി സ്ഥാപിക്കപ്പെടുകയായിരുന്നു.
2025 ഏപ്രില്‍ 22 ന് ജമ്മു& കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീരൃകരാക്രമണത്തില്‍ 28 ഹിന്ദുക്കളായ സാധാരണക്കാര്‍ കൊല്ലപ്പെടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് 15 ദിവസങ്ങള്‍ക്ക് ശേഷം പാകിസ്താനിലെയും പിഒകെയിലെയും ഒന്‍പത് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ സ്വന്തം പ്രദേശത്ത് നിന്ന് കൃത്യമായ വ്യോമ , മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. കണക്കുകള്‍ പ്രകാരം 50തില്‍ അധികം തീവ്രവാദികളും ഹാന്‍ഡ്‌ലറുകളും കൊല്ലപ്പെട്ടു. ആക്രമണത്തെ സംബന്ധിച്ച് പാകിസ്ഥാന്‍ നല്‍കിയ പ്രതികരണം സാധാരണക്കാര്‍ക്ക് നാശനഷ്ടമുണ്ടായതായി അവകാശപ്പെടുകയും നിയന്ത്രണരേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തു എന്നാണ്. കര, കടല്‍ മാര്‍ഗ്ഗമുള്ള ഏകോപിതവും ബഹുമുഖവുമായ ആക്രമണമാണ് ഈ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യന്‍ സൈന്യവും നാവിക സേനയും വ്യോമസേനയും സംയുക്തമായി ഇത് നടപ്പിലാക്കി. എല്ലാ സേനകളും സജീവമായി ഇടപെട്ടിരുന്നു. ബഹാവല്‍പൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് മുരിദ്‌കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവിടങ്ങളിലെ ഉന്നത ഭീകര നേതാക്കളെ ഇല്ലാതാക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താനെതിരെ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അതിന്റെ ഭീകര വിരുദ്ധ സിദ്ധാന്തങ്ങളില്‍ വ്യക്തവും വര്‍ധിച്ചുവരുന്നതുമായ മാറ്റം പ്രകടമാക്കുന്നവയായിരുന്നു. പരിമിതവും രഹസ്യവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്ത്രപരവും കൃത്യതയുമുള്ള സ്‌ട്രൈക്കുകളിലേക്കുള്ള മാറ്റമായിരുന്നു അത്. കൃത്യതയുള്ള ആക്രമണങ്ങളിലേക്കുള്ള പരിണാമം കൂടിയായിരുന്നു അത്.
Content Highlights :India's response to attacks targeting Indian security forces and civilians