ഒടുവില്‍ അഫ്ഗാനോടും തോറ്റു; ഇനി ആ മോശം റെക്കോര്‍ഡ് ഇംഗ്ലണ്ടിന് സ്വന്തം

69 റണ്‍സിനാണ് ഇംഗ്ലണ്ട് അഫ്ഗാനോട് പരാജയം വഴങ്ങിയത്
ഒടുവില്‍ അഫ്ഗാനോടും തോറ്റു; ഇനി ആ മോശം റെക്കോര്‍ഡ് ഇംഗ്ലണ്ടിന് സ്വന്തം

ന്യൂഡല്‍ഹിയിലെ: അഫ്ഗാനിസ്ഥാനോട് പരാജയം വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിനെ തേടിയെത്തിയത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം റെക്കോര്‍ഡ്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളോടും ലോകകപ്പ് ടൂർണമെൻ്റിൽ തോല്‍ക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. 1975ലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോടുള്ള തോൽവിയായിരുന്നു ലോകകപ്പിലെ ഇംഗ്ലീഷ് പടയുടെ ആദ്യപരാജയം. പിന്നീട് 12 ലോകകപ്പുകളിലെ പല എഡിഷനുകളിലായി ടെസ്റ്റ് പദവിയുള്ള അഫ്ഗാൻ ഒഴികെയുള്ള രാജ്യങ്ങളോട് ഇംഗ്ലണ്ട് പരാജയം രുചിച്ചു. ഒടുവിൽ അഫ്ഗാനും 'ഗോലിയാത്തിനെ' വീഴ്ത്തി. ഇതോടെ ടെസ്റ്റ് പദവിയുള്ള 11 രാജ്യങ്ങള്‍ക്കെതിരെയും ഇംഗ്ലണ്ട് തോല്‍വി വഴങ്ങി.

ഇംഗ്ലീഷ് പടയുടെ മോശം റെക്കോർഡിൻ്റെ നാൾവഴി

ഓസ്‌ട്രേലിയ- 1975 ലോകകപ്പ് സെമി ഫൈനല്‍ 4 വിക്കറ്റിന്

വെസ്റ്റ് ഇന്‍ഡീസ്- 1979 ലോകകപ്പ് ഫൈനല്‍ 92 റണ്‍സിന്

ന്യൂസിലന്‍ഡ്- 1983 ലോകകപ്പ് 2 വിക്കറ്റിന്

ഇന്ത്യ- 1983 ലോകകപ്പ് സെമി ഫൈനല്‍ 6 വിക്കറ്റിന്

പാകിസ്താന്‍- 1987 ലോകകപ്പ് 18 റണ്‍സിന്

സിംബാബ്വെ- 1992 ലോകകപ്പ് 9 റണ്‍സിന്

ദക്ഷിണാഫ്രിക്ക- 1996 ലോകകപ്പ് 78 റണ്‍സിന്

ശ്രീലങ്ക- 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ 5 വിക്കറ്റിന്

അയര്‍ലന്‍ഡ്- 2011 ലോകകപ്പ് 3 വിക്കറ്റിന്

ബംഗ്ലാദേശ്- 2011 ലോകകപ്പ് 2 വിക്കറ്റിന്

അഫ്ഗാനിസ്ഥാന്‍- 2023 ലോകകപ്പ് 69 റണ്‍സിന്

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികള്‍ക്കൊന്നിനാണ് ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോക ചാമ്പ്യന്മാരെ 69 റണ്‍സിന് തകര്‍ത്താണ് അഫ്ഗാന്‍ ലോകകപ്പിലെ ആദ്യവിജയം സ്വന്തമാക്കിയത്. 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 215 റണ്‍സിന് അഫ്ഗാന്‍ ഓള്‍ ഔട്ടാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അഫ്ഗാന്റെ സ്‌കോര്‍ 114ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലണ്ടിനായത്. ഓപ്പണര്‍ ഗുര്‍ബാസ് 57 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും നാല് സിക്സും സഹിതം 80 റണ്‍സ് നേടി. 58 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇക്രം അലിഖില്‍ ആണ് അഫ്ഗാന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. മുജീബ് റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com