
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. നിലവിലെ ഫിറ്റ്‌നസ് പരിഗണിച്ചാല്‍ ടെസ്റ്റ് ഓപണറെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കാലം കഴിഞ്ഞെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. കഴിഞ്ഞ 15 ഇന്നിംഗ്സുകളിലെ രോഹിത്തിന്റെ മികച്ച പ്രകടനമാണ് മഞ്ജരേക്കര്‍ തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ എടുത്തുകാണിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 'അവസാന 15 ഇന്നിംഗ്സുകളില്‍ നിന്ന് 164 റണ്‍സാണ് രോഹിത് നേടിയെടുത്തത്. അതില്‍ 10 എണ്ണം ബംഗ്ലാദേശിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും സ്വന്തം നാട്ടില്‍ നേടിയതാണ്. ശരാശരി 10.9. നിലവിലെ ഫിറ്റ്നസ് നിലവാരം കണക്കിലെടുത്താല്‍ ടെസ്റ്റ് ഓപ്പണറായി രോഹിത് ശര്‍മ്മയുടെ ദിവസങ്ങള്‍ കഴിഞ്ഞു. അതുകൊണ്ട്…' മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
164 in his last 15 innings. Out of which 10 were at home v Bangladesh & NZ. Average 10.9. With his current fitness levels…Rohit Sharma’s days as Test opener were over. So…
— Sanjay Manjrekar (@sanjaymanjrekar) May 9, 2025
ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് ഓസ്ട്രേലിയയിലെ എവേ റെഡ് ബോള്‍ അസൈന്‍മെന്റിലും ടീമിന്റെ പ്രകടനത്തിന് ശേഷമാണ് രോഹിത് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര 3-0 ന് വൈറ്റ്വാഷ് ചെയ്ത്, ഈ നേട്ടം രേഖപ്പെടുത്തുന്ന ആദ്യ സന്ദര്‍ശക ടീമായി കിവീസ് മാറുകയും ചെയ്തു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍, ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്തി ഒരു ദശാബ്ദത്തിനുശേഷം ഓസീസ് കപ്പ് തിരിച്ചുപിടിക്കുകയും ചെയ്തു.
ഈ രണ്ട് ടെസ്റ്റ് പരമ്പരകളിലും രോഹിത്തിന്റെ ബാറ്റ് നിശബ്ദമായിരുന്നു. 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് മെന്‍ ഇന്‍ ബ്ലൂവിനെ നയിക്കാന്‍ രോഹിത്തിന് സാധിച്ചെങ്കിലും ടെസ്റ്റില്‍ രോഹിത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 4000 റണ്‍സും 12 സെഞ്ച്വറിയും നേടിയ 37 കാരന്‍ പക്ഷേ ഒരിക്കലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചില്ല.
Content Highlights: Sanjay Manjrekar’s take on Rohit Sharma’s Test retirement ahead of ENG vs IND 2025 series