റൺഔട്ടിൽ നിരാശനായി റഹ്മാനുള്ള ഗുർബാസ്; ബാറ്റുവെച്ച് കസേരയിൽ അടിച്ച് പ്രതിഷേധം

26 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 152 റൺസെന്ന നിലയിലാണ് അഫ്ഗാൻ.
റൺഔട്ടിൽ നിരാശനായി റഹ്മാനുള്ള ഗുർബാസ്; ബാറ്റുവെച്ച് കസേരയിൽ അടിച്ച് പ്രതിഷേധം

ഡൽഹി: ഏക​ദിന ലോകകപ്പിൽ അഫ്​ഗാനിസ്ഥാൻ ഇം​ഗ്ലണ്ടിനെ നേരിടുകയാണ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്​ഗാന് മികച്ച തുടക്കമാണ് ലഭിച്ചത്. എട്ട് റൺസ് ഓരോ ഓവറിലും നേടാൻ അഫ്​ഗാൻ ഓപ്പണര്‍മാർ പ്രത്യേകം ശ്രമിച്ചു. കുടൂതൽ അപകടകാരി റഹ്മാനുള്ള ​ഗുർബാസായിരുന്നു. ഇം​ഗ്ലീഷ് ബൗളിങ്ങ് ​നിരയെ ​ഗുർബാസ് ഒറ്റയ്ക്ക് സ്റ്റേഡിയത്തിന്റെ നാല് പാടും പായിച്ചു.

ആദ്യ വിക്കറ്റിൽ 16.4 ഓവറിൽ 114 റൺസ് അഫ്​ഗാൻ ഓപ്പണര്‍മാർ നേടി. അതിൽ 48 പന്തിൽ 28 റൺസ് മാത്രമായിരുന്നു ഇബ്രാഹിം സദ്രാന്റെ സംഭാവന. തൊട്ടുപിന്നാലെ എത്തിയ റഹ്മത്ത് ഷാ മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി. എന്നാൽ മൂന്നാമനായി പുറത്തായ ഓപ്പണർ റഹ്മാനുള്ള ​ഗുർബാസിന്റെ വിക്കറ്റായിരുന്നു അഫ്​ഗാന് വലിയ തിരിച്ചടിയായത്.

ക്യാപ്റ്റൻ ഹസ്മത്തുള്ളാഹ് ഷാഹിദിയുടെ കിട്ടാത്ത റൺസിനായുള്ള ക്ഷണമാണ് ​ഗുർബാസിനെ റൺഔട്ടാക്കിയത്. 57 പന്ത് മാത്രം നേരിട്ട് 80 റൺസെടുത്ത് റൺഔട്ടായ ​ഗുർബാസ് തന്റെ നിരാശ തീർത്തത് ബാറ്റുവെച്ച് കസേരയിൽ അടിച്ചാണ്. ഡ​ഗ് ഔട്ടിലെത്തിയ ശേഷമാണ് താരം തന്റെ പ്രതിഷേധം കസേരയിൽ ബാറ്റടിച്ച് തീർത്തത്.

​ഗുർബാസ് പുറത്തായതിന് പിന്നാലെ അഫ്​ഗാൻ റൺറേറ്റും താഴോട്ട് പോയി. 26 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 152 റൺസെന്ന നിലയിലാണ് അഫ്​ഗാൻ. റൺറേറ്റ് 5.85 ആയി കുറഞ്ഞു. 19 റൺസെടുത്ത അസ്മത്തുള്ള ഒമർസായി ആണ് അവസാനം പുറത്തായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com