അഫ്​ഗാന് ഭേദപ്പെട്ട സ്കോർ; ഇംഗ്ലണ്ടിന് ലക്ഷ്യം 285

ആദ്യ വിക്കറ്റിൽ അഫ്​ഗാൻ ഓപ്പണർമാർ നേടിയത് 116 റൺസാണ്.
അഫ്​ഗാന് ഭേദപ്പെട്ട സ്കോർ; ഇംഗ്ലണ്ടിന് ലക്ഷ്യം 285

ഡൽഹി: ഏകദിന ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരെ മികച്ച സ്കോർ ഉയർത്തി അഫ്​ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാൻ 49.5 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ഇം​ഗ്ലണ്ടിന്റേത് ബൗളിങ്ങ് തിരഞ്ഞെടുക്കാനുള്ള തീരുമാനമായിരുന്നു. പക്ഷേ ഇം​ഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്​ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. റഹ്മാനുള്ള ​ഗുർബാസായിരുന്നു കൂടുതൽ അപകടകാരി. ക്രിസ് വോക്സും മാർക് വുഡും സാം കുറാനും റീസ് ടോപ്‌ലിയുമെല്ലാം ​ഗ്രൗണ്ടിന്റെ അതിർത്തികളിലേക്ക് പാഞ്ഞു.

ആദ്യ വിക്കറ്റിൽ അഫ്​ഗാൻ ഓപ്പണർമാർ നേടിയത് 116 റൺസാണ്. 48 പന്തിൽ 28 റൺസുമായി ഇബ്രാഹിം സദ്രാൻ പുറത്തായി. പിന്നാലെ ഡ​ഗ് ഔട്ടിലേക്ക് ഘോഷയാത്ര തുടങ്ങി. റഹ്മത്ത് ഷാ മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ റൺഔട്ടായിരുന്നു ​ അഫ്​ഗാന് വലിയ തിരിച്ചടിയായത്. ക്യാപ്റ്റൻ ഹസ്മത്തുള്ളാഹ് ഷാഹിദിയുടെ ഇല്ലാത്ത റൺസിനായുള്ള ക്ഷണമാണ് ​ഗുർബാസിനെ റൺഔട്ടാക്കിയത്. 57 പന്ത് മാത്രം നേരിട്ട് 80 റൺസെടുത്ത ഗുർബാസ് പുറത്തായതിന് പിന്നാലെ അഫ്​ഗാന്റെ റൺറേറ്റ് താഴാൻ തുടങ്ങി.

ആറാമനായി ഇറങ്ങി അർദ്ധ സെഞ്ചുറി നേടിയ ഇക്രം അലിഖിൽ അഫ്​ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 23 റൺസുമായി റാഷിദ് ഖാനും 28 റൺസുമായി മുജീബ് റഹ്മാനും പിന്തുണ നൽകി. ഇം​ഗ്ലീഷ് നിരയിൽ ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മാർക് വുഡ് രണ്ടും രണ്ടും ടോപ്‌ലിയും ജോ റൂട്ടും ലിവിങ്സ്റ്റോണും ഓരോ വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com