ഷെയ്ഖ് സായിദ് റോഡ് ഇന്ന് ഓട്ടക്കാർക്ക് സ്വന്തം; ദുബായ് റണ്ണിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദുബായ് റണ്ണിന്റെ എട്ടാം പതിപ്പാണ് ഇന്ന് നടക്കുന്നത്

ഷെയ്ഖ് സായിദ് റോഡ് ഇന്ന് ഓട്ടക്കാർക്ക് സ്വന്തം; ദുബായ് റണ്ണിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകൾ
dot image

ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ ജനകീയ മാരത്തണായ ദുബായ് റണ്ണിന് ഇന്ന് ദുബായ് സാക്ഷ്യം വഹിക്കുകയാണ്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എട്ടാം പതിപ്പിൽ സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

ദുബായിലെ തിരക്കേറിയ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് വാഹനങ്ങൾക്ക് പകരം ആയിരക്കണക്കിന് ഓട്ടക്കാരുടെ വേദിയായി മാറി. കഴിഞ്ഞ വർഷം മൂന്ന് ലക്ഷത്തി ഏഴായിരത്തിലധികം ആളുകൾ പങ്കെടുത്തപരിപാടിയിൽ ഇത്തവണയും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. രാവിലെ ആറരയ്ക്ക് ആരംഭിച്ച മാരത്തണില്‍ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുണ്ടായിരുന്നത്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച അഞ്ച് കിലോമീറ്റർ ഓട്ടം ഡൗൺടൗൺ ദുബായിലൂടെ കടന്ന് ദുബായ് മാളിന് സമീപം അവസാനിച്ചു. പത്ത് കിലോമീറ്റർ ഓട്ടം ഷെയ്ഖ് സായിദ് റോഡിലൂടെ നീങ്ങി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമാണ് സമാപിച്ചത്.

Dubai Run 2026
ദുബായ് റൺ 2026

ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യണമെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ രാജ്യക്കാരെയും സംസ്കാരങ്ങളെയും ഒരുമിപ്പിക്കുന്ന ജനകീയ ആഘോഷമായി പരിപാടി വീണ്ടും മാറി.

പങ്കെടുക്കുന്നവരുടെ സൗകര്യത്തിനായി ദുബായ് മെട്രോ നേരത്തെ സർവീസ് ആരംഭിക്കുകയും പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ആരോഗ്യത്തിനായി ഒരുമിച്ച് ഓടാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ദുബായ് റണ്ണിന്റെ എട്ടാം പതിപ്പ് വിജയകരമായി പൂർത്തിയായത്.

Content Highlights: Hundreds of thousands of participants joined Dubai Run, turning Sheikh Zayed Road into a running track as part of the Dubai Fitness Challenge.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us