യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 17 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മുന്നറിയിപ്പ്

രാജ്യത്തുടനീളം സുഖകരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 17 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മുന്നറിയിപ്പ്
dot image

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ദ്വീപുകളിലും തീരദേശ-വടക്കൻ മേഖലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

രാജ്യത്തുടനീളം സുഖകരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ദുബായിൽ താപനില 24 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അബുദാബിയിൽ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയേക്കും.

Also Read:

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. രാവിലെ സമയങ്ങളിൽ കടലിൽ കാറ്റിന് ശക്തി കൂടാനും വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്. അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകാനും പിന്നീട് മിതമായ നിലയിലേക്കും മാറും. ഒമാൻ കടലിൽ തിരമാലകൾ സാധാരണ നിലയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Light rain is expected in parts of the UAE on November 16, 2026. Temperatures could fall to 17°C in some areas, according to the National Centre of Meteorology.

dot image
To advertise here,contact us
dot image