യുഎഇയുടെ വികസന മുൻഗണനകളും ജനക്ഷേമവും ചർച്ച ചെയ്ത് അധികാരികൾ; അൽ മർമൂമിൽ ഉന്നതതല യോ​ഗം

രാജ്യത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികളെക്കുറിച്ചും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി

യുഎഇയുടെ വികസന മുൻഗണനകളും ജനക്ഷേമവും ചർച്ച ചെയ്ത് അധികാരികൾ; അൽ മർമൂമിൽ ഉന്നതതല യോ​ഗം
dot image

യുഎഇയുടെ ഭാവി വികസന മുൻഗണനകളും ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച് രാജ്യത്തെ ഉന്നത ഭരണാധികാരികൾ നിർണ്ണായക ചർച്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിലാണ് ശനിയാഴ്ച ഉന്നതതല കൂടിക്കാഴ്ച നടന്നത്. ദുബായിലെ അൽ മർമൂമിലായിരുന്നു യോഗം.

രാജ്യത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികളെക്കുറിച്ചും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി. ഭാവിയിലെ ആവശ്യങ്ങൾക്കും മാറ്റങ്ങൾക്കും അനുസൃതമായി രാജ്യം മുന്നേറേണ്ടതിന്റെയും ആഗോളതലത്തിൽ യുഎഇയുടെ മത്സരശേഷി കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഇരുവരും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

കൂടിക്കാഴ്ചയിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: UAE President Sheikh Mohamed bin Zayed and Dubai Ruler Sheikh Mohammed bin Rashid meet at Al Marmoom to discuss national development priorities, public wellbeing and future growth.

dot image
To advertise here,contact us
dot image