യുഎഇയിലെ സിബിഎസ്ഇ പരീക്ഷ ഫെബ്രുവരിയിൽ; തിയതികളിൽ ആശങ്കയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

നവംബർ ആറിന് പുറത്തുവന്ന ടൈംടേബിൾ പ്രകാരം 2027 ഫെബ്രുവരി 16-നാണ് പരീക്ഷകൾ ആരംഭിക്കുന്നത്

യുഎഇയിലെ സിബിഎസ്ഇ പരീക്ഷ ഫെബ്രുവരിയിൽ; തിയതികളിൽ ആശങ്കയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും
dot image

യുഎഇയിൽ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾക്ക് ഇനി നൂറ് ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, ചില പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്കിടയിൽ മതിയായ ഇടവേള ലഭിക്കാത്തത് യുഎഇയിലെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുയർത്തുന്നു. അടുത്തടുത്ത ദിവസങ്ങളിൽ പരീക്ഷകൾ വരുന്നതിനാൽ പാഠഭാഗങ്ങൾ കൃത്യമായി റിവിഷൻ ചെയ്യാൻ സമയം തികയില്ലെന്ന പരാതിയാണ് രക്ഷിതാക്കൾ പ്രധാനമായും ഉന്നയിക്കുന്നത്. നവംബർ ആറിന് പുറത്തുവന്ന ടൈംടേബിൾ പ്രകാരം 2027 ഫെബ്രുവരി 16-നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒമ്പത് വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒമ്പത് വരെയുമാണ് നടക്കുക.

അടുത്തടുത്ത ദിവസങ്ങളിൽ പരീക്ഷകൾ വരുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കൾ കരുതുന്നതായി അജ്മാൻ വുഡ്‌ലം പാർക്ക് സ്കൂൾ പ്രിൻസിപ്പൽ ഭാനു ശർമ്മ പറഞ്ഞു. പരീക്ഷകൾക്കിടയിൽ കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ റിവിഷൻ ഫലപ്രദമായി നടത്താനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും സാധിക്കുമായിരുന്നുവെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ, സിബിഎസ്ഇ നിശ്ചയിച്ച ടൈംടേബിളിനുള്ളിൽ നിന്നുകൊണ്ടുതന്നെ, കൃത്യമായ റിവിഷൻ പ്ലാനുകളിലൂടെയും കൗൺസിലിംഗിലൂടെയും വിദ്യാർത്ഥികളുടെ ഈ ആശങ്കകൾ പരിഹരിക്കാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ തയ്യാറെടുപ്പുകൾക്കുള്ള സമയം അൽപ്പം കുറവാണെന്ന് ദുബായ് ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) പ്രിൻസിപ്പലും ഡയറക്ടറുമായ രശ്മി നന്ദ്കിയോല്യാറും സമ്മതിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ നവംബർ അവസാനത്തോടെ സിലബസ് പൂർത്തിയാക്കി ഡിസംബറിലും ജനുവരിയിലുമായി രണ്ട് ഘട്ടങ്ങളിൽ മോക്ക് പരീക്ഷകൾ നടത്താനാണ് സ്കൂളിന്റെ തീരുമാനം. ഇതിനുപുറമെ, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക റെമഡിയൽ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. 2026-ൽ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകൾ ഓൺ-സ്ക്രീൻ മൂല്യനിർണ്ണയം നടത്തിയതിനെതിരെ ഉയർന്ന സാങ്കേതിക പ്രശ്നങ്ങളും മാർക്കിലെ അപാകതകളും നേരത്തെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

Also Read:

അതേസമയം, മൂല്യനിർണ്ണയ രീതിയെക്കുറിച്ച് രക്ഷിതാക്കളിൽ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദുബായ് ക്രെഡൻസ് ഹൈസ്കൂൾ സിഇഒ-പ്രിൻസിപ്പൽ ദീപിക ഥാപ്പർ സിംഗ് വ്യക്തമാക്കി. പരീക്ഷകളുടെ പേരിൽ കുട്ടികളിൽ അമിത സമ്മർദ്ദം ചെലുത്തരുതെന്നും ശാന്തമായ അന്തരീക്ഷത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

Content Highlights: CBSE Class 10 and Class 12 board examinations in the UAE are scheduled to begin on February 16, 2027. While schools are stepping up revision sessions and mock exams, some students and parents are concerned about short gaps between certain subject papers, including examinations scheduled on consecutive days. Schools are providing additional academic support and counselling to help students manage exam pressure. Class 10 exams will conclude on March 9, while Class 12 exams will continue until April 9.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us