പരമ്പരയിൽ രോ-കോ സഖ്യം നേടിയത് 116 റൺസ് മാത്രം; ടോപ് ഓർഡറിൽ ഇന്ത്യയ്ക്ക് തലവേദന

അഞ്ചാം ഏകദിനത്തിൽ 22 റൺസിന് കിവീസിനെ തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

പരമ്പരയിൽ രോ-കോ സഖ്യം നേടിയത് 116 റൺസ് മാത്രം; ടോപ് ഓർഡറിൽ ഇന്ത്യയ്ക്ക് തലവേദന
dot image

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായിരുന്നു. എന്നാൽ ഇന്ത്യൻ ബോളർമാർ ന്യൂസീലൻഡിനെ 187 റൺസിന് ഓൾഔട്ടാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ നേടിയത്.

പരമ്പര നേടിയെങ്കിലും പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം ദയനീയമായിരുന്നു. മുൻ നിര ബാറ്റർമാർ തകർന്നടിയുന്ന കാഴ്ചയാണ് പല മത്സരങ്ങളിലും കണ്ടത്.

മുൻനിര ബാറ്റർമാരിൽ കൂടുതൽ റൺസ് കണ്ടെത്തിയത് വിരാട് കോഹ്‌ലിയാണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് 86 റൺസാണ് കോലിയുടെ സമ്പാദ്യം. ഒരു മത്സരം മഴ മുടക്കിയതിനാൽ നാല് ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്‌ലി 86 റൺസെടുത്തത്. ആദ്യ മത്സരത്തിൽ മാത്രം 74 റൺസെടുത്തു. ശേഷിച്ച മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് കണ്ടെത്തിയത് വെറും 12 റൺസ്. 21.50 ആണ് ശരാശരി.

ശ്രേയസ് അയ്യരാകട്ടെ നാല് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസാണെടുത്തത്. 30 ആണ് ഉയർന്ന സ്‌കോർ. ഒരു മത്സരത്തിൽ ഡക്കായി. അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ അയ്യരായിരുന്നു.

ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമയാണ് ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്. നാല് ഇന്നിങ്‌സുകളിൽനിന്ന് നേടിയതാകട്ടെ 30 റൺസ് മാത്രം. രണ്ടാം ഏകദിനത്തിൽ നേടിയ 23 റൺസാണ് ഉയർന്ന സ്‌കോർ. ആദ്യ മത്സരത്തിലും നാലാം മത്സരത്തിലും രോഹിത് ഡക്കായി മടങ്ങി. അവസാന ഏകദിനത്തിൽ ഏഴ് റൺസുമെടുത്തു.

ഗില്ലിന് പകരം ഓപ്പണറായെത്തിയ ഋതുരാജ് ഗെയ്ക്വാദിനും താളം കണ്ടെത്താനായില്ല. താരം രണ്ട് മത്സരങ്ങളിൽനിന്ന് 23 റൺസ് മാത്രമാണെടുത്തത്.

content highlights:  ro ko duo scores only 116 runs in series top order headache for team india

dot image
To advertise here,contact us
dot image