ICC കലണ്ടറായി; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

2029-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

ICC കലണ്ടറായി; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും
dot image

അടുത്ത ഒമ്പത് വർഷത്തേക്കുള്ള ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐ സി സി. 2029-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും.2031-ലെ ഏകദിന ലോകകപ്പ് ബംഗ്ലാദേശുമായി സംയുക്തമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക.

2031 ഒക്ടോബർ ഒമ്പതു മുതൽ നവംബർ 23 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ നടക്കുക. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാകുന്നത്. 1987-ൽ ആദ്യമായി ലോകകപ്പിന് വേദിയായ ഇന്ത്യ, പിന്നീട് പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കൊപ്പം സംയുക്തമായി ടൂർണമെന്റ് സംഘടിപ്പിച്ചു. 2011-ൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പവും 2023-ൽ ഒറ്റയ്ക്കും ഇന്ത്യ ലോകകപ്പ് നടത്തി.

2006-ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ഇന്ത്യ വീണ്ടും വേദിയാകുന്നത്. 2029 ഒക്ടോബർ ഒമ്പതു മുതൽ 28 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക.

ഐസിസി ടൂർണമെന്റുകളുടെ സമയക്രമം (2028-2035)

2028 ട്വന്റി-20 ലോകകപ്പ്: ഓസ്ട്രേലിയ, ന്യൂസീലൻഡ് (ഒക്ടോബർ 12 നവംബർ 12)

2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇംഗ്ലണ്ട് (ജൂൺ 8-12)

2029 ചാമ്പ്യൻസ് ട്രോഫി : ഇന്ത്യ (ഒക്ടോബർ 9-28)

2030 ട്വന്റി-20 ലോകകപ്പ്: ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ട്ലൻഡ് (ജൂലൈ 4 - ഓഗസ്റ്റ് 4)

2031 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇംഗ്ലണ്ട് (ജൂൺ 12-16)

2031 ഏകദിന ലോകകപ്പ്: ഇന്ത്യ, ബംഗ്ലാദേശ് (ഒക്ടോബർ 9 - നവംബർ 23)

2032 ട്വന്റി-20 ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 14 - നവംബർ 14)

2033 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 9-13)

2033 ചാമ്പ്യൻസ് ട്രോഫി: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2 - 23)

2034 ട്വന്റി-20 ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ജൂലൈ 6 - ഓഗസ്റ്റ് 6)

2035 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 7-11)

2035 ഏകദിന ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2 - നവംബർ 18).

content highlights:  icc calendar announced india to host 2029 champions trophy and 2031 odi world cup

dot image
To advertise here,contact us
dot image