

സൈബർ കുറ്റകൃത്യങ്ങൾ, ബാങ്കിംഗ് തട്ടിപ്പുകൾ, എമിറേറ്റ്‌സ് ഐഡി ദുരുപയോഗം തുടങ്ങിയ നിയമപ്രശ്നങ്ങളിൽ പെട്ട് വിഷമിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി സൗജന്യ നിയമസഹായ ക്യാമ്പ് സംഘടിപ്പിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ 21 തിങ്കളാഴ്ച ദുബായിലും വടക്കൻ എമിറേറ്റുകളിലുമുള്ള ഇന്ത്യൻ പൗരന്മാർക്കായി സൗജന്യ ബോധവത്ക്കരണവും നിയമോപദേശവും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 4:30 വരെയാണ് ലീഗൽ കൗൺസിലിംഗ് ക്യാമ്പ് നടക്കുക. ഇതിനായി മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ആവശ്യമില്ല. അർഹരായവർക്ക് നേരിട്ടെത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
സേവാ പഖ്വാഡയുടെ ഭാഗമായാണ് ഈ സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായവർക്കും എമിറേറ്റ്‌സ് ഐഡി ദുരുപയോഗം മൂലം നിയമക്കുരുക്കിൽപ്പെട്ടവർക്കും മറ്റ് സാമ്പത്തിക-നിയമ പ്രശ്നങ്ങൾ നേരിടുന്നവർക്കും വിദഗ്ദ്ധരായ അഭിഭാഷകരുമായി നേരിട്ട് സംസാരിച്ച് തുടർനടപടികളെക്കുറിച്ച് വ്യക്തത വരുത്താൻ ഈ ക്യാമ്പ് ഉപകരിക്കും.
Content Highlights: The Consulate General of India in Dubai offers free legal counselling to Indian expatriates through the Pravasi Bharatiya Sahayata Kendra. The consulate also provides dedicated support for legal issues and maintains official channels for assistance.