റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് മന്ത്രി; പരിവാഹൻ സൈറ്റ് വീണ്ടും പ്രവർത്തനക്ഷമം

തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിയിരുന്നു

റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് മന്ത്രി; പരിവാഹൻ സൈറ്റ് വീണ്ടും പ്രവർത്തനക്ഷമം
dot image

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമായി. സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നെതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഗതാഗത മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു.

പരിവാഹന്‍ സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് അവധി ദിന ട്രിപ്പുമായി പോയ ടൂറിസ്റ്റ് വാഹനങ്ങളാണ് തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ കുടുങ്ങിയത്. വാഹന്‍ സൈറ്റില്‍ നിന്ന് സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികള്‍ മണിക്കൂറുകളായി കാത്തുകിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് പരിവാഹന്‍ പേയ്മെന്റ് സൈറ്റ് പ്രവര്‍ത്തനരഹിതമായത്. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും തകരാര്‍ പരിഹരിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

പരിവാഹന്‍ സൈറ്റ് ഇടയ്ക്കിടെ ഇത്തരത്തില്‍ പണിമുടക്കുന്നത് യാത്രക്കാര്‍ക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ടെത്തി പെര്‍മിറ്റ് വാങ്ങി യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായതോടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പരിവാഹന്‍ സൈറ്റ് മാത്രമാണ് ആശ്രയം.

Content Highlights: The Parivahan site has resumed operations after a technical issue left tourist vehicles stranded at the Tamil Nadu and Karnataka borders. The disruption affected the issuance of special permits for holiday trips, leaving hundreds of vehicles waiting for hours. The transport minister intervened after the issue was highlighted in a Reporter report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us