'എസ്എഫ്‌ഐ പ്രവര്‍ത്തകരെ സർക്കാര്‍ വേട്ടയാടുകയാണ്, KSU നിലവാരത്തിലേക്ക് കേരളാ പൊലീസ് മാറി': പി എസ് സഞ്ജീവ്

ഏത് പൊലീസ് ഉദ്യോഗസ്ഥനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു

'എസ്എഫ്‌ഐ പ്രവര്‍ത്തകരെ സർക്കാര്‍ വേട്ടയാടുകയാണ്, KSU നിലവാരത്തിലേക്ക് കേരളാ പൊലീസ് മാറി': പി എസ് സഞ്ജീവ്
dot image

കണ്ണൂർ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് സഞ്ജീവ് രംഗത്ത് വന്നത്. ഏത് പൊലീസ് ഉദ്യോഗസ്ഥനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരത്തിനെതിരെ എസ്‌ഐടി രൂപീകരിക്കുക എന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സമരം ചെയ്യാന്‍ പാടില്ലെന്ന ഫാസിസ്റ്റ് നയം രൂപീകരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്നു. കെഎസ്‌യു നിലവാരത്തിലേക്ക് കേരള പൊലീസ് മാറിയെന്നും സഞ്ജീവ് പറഞ്ഞു. എസ്എഫ്‌ഐയെ വേട്ടയാടി അസ്ഥിരപെടുത്താം എന്ന് കരുതേണ്ടെന്നും കെഎസ്‌യുവിന്റെ രാഷ്ട്രീയ വിജയം എസ്എഫ്‌ഐയെ ജയിലിലടച്ച് നേടാമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോയല്‍ തോമസിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാഹനം തടയുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Content Highlights: SFI state secretary P S Sanjeev has alleged that the government is targeting SFI activists and raised concerns over the alleged actions.

dot image
To advertise here,contact us
dot image