യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

അറേബ്യന്‍ കടലിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചിലപ്പോള്‍ കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
dot image

യുഎഇയിൽ ഇന്ന് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതേസമയം മറ്റ് ചില പ്രദേശങ്ങളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ദുബായില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടാന്‍ സാധ്യതയുണ്ട്.

ഇന്ന് രാവിലെ മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്നും ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അതിനാൽ രാവിലെ രാജ്യത്ത് യെല്ലോ റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരിയതോ മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും ഇന്ന് ഉണ്ടാവുന്നത്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ പ്രദേശങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുകയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ചില ഉള്‍പ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും തെക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് മണിക്കുറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശും. ഇത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ അറേബ്യന്‍ കടലിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചിലപ്പോള്‍ കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ സാധാരണ രീതിയിലായിരിക്കുമെങ്കിലും ചിലപ്പോള്‍ പ്രക്ഷുബ്ദമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlight: UAE is expected to experience hot weather today, with temperatures reaching up to 47°C in some regions, according to the National Centre of Meteorology.

dot image
To advertise here,contact us
dot image