യുഎസ് ഇറാൻ സംഘർഷം; എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലെെ ദുബായ്, എയർ അറേബ്യ സര്‍വീസുകളിൽ മാറ്റം

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ സ്റ്റാറ്റസ് കമ്പനികളുടെ ഒഫിഷ്യല്‍ ചാനലുകള്‍ വഴി പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു

യുഎസ് ഇറാൻ സംഘർഷം; എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലെെ ദുബായ്, എയർ അറേബ്യ  സര്‍വീസുകളിൽ മാറ്റം
dot image

യുഎഇയില്‍ നിന്നും വിമാനയാത്ര പുറപ്പെടുന്നവര്‍ക്ക് വീണ്ടും നിരാശ. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലെെ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളുടെ വിമാനസര്‍വീസുകളില്‍ മാറ്റം. നിലവിലെ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും മറ്റും ചെയ്തിട്ടുള്ളത്.

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ EY239 എന്ന ബെംഗളൂരുവില്‍ നിന്നും അബുദാബിയിലേക്കുള്ള വിമാനസര്‍വീസ് സാങ്കേതിക കാരണങ്ങള്‍ മൂലം വൈകും. അബുദാബിയില്‍ നിന്നും മനിലയിലേക്ക് സര്‍വീസ് നടത്തുന്ന EY446 എയര്‍പോര്‍ട്ട് അടച്ചതാനാല്‍ വഴിതിരിച്ചുവിട്ടു. മനിലയില്‍ നിന്നും അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്ന EY447 വിമാനം വൈകുകയും ചെയ്യും. ഓപ്പറേഷണല്‍ കാരണങ്ങള്‍ മൂലം അബുദാബിയില്‍ നിന്നും റോമിലേക്കുള്ള EY083 വിമാനസര്‍വീസും വൈകും. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള EY641, EY645 വിമാനസര്‍വീസുകളും, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EY653 വിമാനസര്‍വീസും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എമിറേറ്റ്‌സിന്‍രെ ദുബായ് - ബസ്ര വിമാനം EK945 റദ്ദാക്കിയിട്ടുണ്ട്. ദുബായ് - സൂറിച്ച് വിമാനം EK087 വിമാനവും ദുബായ് - ലണ്ടന്‍ ഹീത്രൂ വിമാനം EK029 ഉം സര്‍വീസ് വൈകും. നിലവില്‍ EK837, EK839 എന്നീ ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, ദുബായില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EK857 വിമാനവും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ സ്റ്റാറ്റസ് കമ്പനികളുടെ ഒഫിഷ്യല്‍ ചാനലുകള്‍ വഴി പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഫ്ലെെ ദുബായിയുടെ വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ നാല് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ അറേബ്യയുടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്കുള്ള G9068, G9124, ബഹ്‌റൈനിലേക്കുള്ള G9107 വിമാനം, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള 3L020 വിമാനവും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമേ ദുബായില്‍ നിന്നുള്ള വേറെയും വിമാന സര്‍വീസുകളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ദുബായ് - പൂനെ വിമാനം SG052, ജിദ്ദ വിമാനം XY502 എന്നിവ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള SG5023, അമൃത്‌സാറിലേക്കുള്ള SG5156, ജയ്പൂരിലേക്കുള്ള SG5158, കോഴിക്കോടേക്കുള്ള SG5153, കൊച്ചിയിലേക്കുള്ള SG5117, ഡല്‍ഹിയിലേക്കുള്ള SG5106, SG5112 എന്നീ വിമാനസര്‍വീസുകള്‍ വൈകും.

Content Highlight: Emirates, Etihad Airways, flydubai and Air Arabia have announced changes to selected flight services, with passengers advised to check the latest schedules and flight status before travelling.

dot image
To advertise here,contact us
dot image