തൊഴിലിടത്തിൽ ഇന്ത്യക്കാർ തമ്മിൽ സംഘർഷം; കുവൈറ്റിൽ യുവാവിന് ദാരുണാന്ത്യം

കുവൈറ്റിലെ അല്‍ അബ്ദാലി പ്രദേശത്തെ ഒരു ഫാമില്‍ വെച്ച് വാക്കേറ്റമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചിരുന്നു

തൊഴിലിടത്തിൽ ഇന്ത്യക്കാർ തമ്മിൽ സംഘർഷം; കുവൈറ്റിൽ യുവാവിന് ദാരുണാന്ത്യം
dot image

കുവൈറ്റില്‍ തൊഴിലിടത്തില്‍ ഇന്ത്യക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പ്രതിയെ ജഹ്‌റ ഡിക്റ്റക്ടീവ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊല്ലപ്പെട്ട ഇന്ത്യക്കാരന് 34 വയസ്സ് ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രതി 30കാരനാണെന്നും റിപ്പോർട്ടകൾ വ്യക്തമാക്കുന്നു. എന്നാൽ ഇരുവരുടെയും പേര് വിവരങ്ങളോ ഇവർ ഇന്ത്യയിൽ എവിടെ നിന്നുള്ളവരാണെന്നോ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നില്ല.

കുവൈറ്റിലെ അല്‍ അബ്ദാലി പ്രദേശത്തെ ഒരു ഫാമില്‍ വെച്ച് വാക്കേറ്റമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നും മറ്റൊരു ഇന്ത്യക്കാരനാണ് പ്രതിയെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട് മറ്റൊരു ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും ഇയാളുടെ പക്കലില്‍ നിന്നും കണ്ടെത്തി.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ജോലി സംബന്ധമായ സ്വരച്ചേര്‍ച്ചകളും തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. വിശദമായ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Content Highlight: Young Indian expatriate in Kuwait has passed away, leaving family members, friends, and the wider Indian expatriate community in mourning.

dot image
To advertise here,contact us
dot image