സഞ്ചാരികൾക്ക് ആവേശമായി ദുബായ് ഗ്ലോബൽ വില്ലേജ് തിരിച്ചെത്തുന്നു; 31-ാം സീസൺ ഒക്ടോബറിൽ ആരംഭിച്ചേക്കും

31-ാം സീസണിന്റെ ഔദ്യോഗിക തീയതിയും കൂടുതൽ വിവരങ്ങളും ഉടൻ തന്നെ അധികൃതർ പുറത്തുവിടും.

സഞ്ചാരികൾക്ക് ആവേശമായി ദുബായ് ഗ്ലോബൽ വില്ലേജ് തിരിച്ചെത്തുന്നു; 31-ാം സീസൺ ഒക്ടോബറിൽ ആരംഭിച്ചേക്കും
dot image

ദുബായിലെ പ്രശസ്തമായ വിനോദ-സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ. ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഉടൻ തന്നെ വീണ്ടും പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബറോടെ പാർക്ക് തുറക്കുമെന്നാണ് ഗ്ലോബൽ വില്ലേജ് വെബ്‌സൈറ്റ് നൽകുന്ന സൂചന.

തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ കഠിനമായ വേനൽച്ചൂട് കാരണം വേനൽക്കാലങ്ങളിൽ ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചിടാറാണ് പതിവ്. ഈ സമയത്താണ് പാർക്കിന്റെ അറ്റകുറ്റപ്പണികളും പുതിയ ആകർഷണങ്ങളുടെയും പവലിയനുകളുടെയും ഒരുക്കങ്ങളും നടക്കുന്നത്. മുൻ സീസൺ മേയ് 31-നാണ് അവസാനിച്ചത്. മുൻവർഷങ്ങളിൽ ഒക്ടോബർ പകുതിയോടെ പ്രവർത്തനം ആരംഭിച്ചതുപോലെ ഇത്തവണയും ഒക്ടോബർ മധ്യത്തോടെ സന്ദർശകരെ സ്വീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദവും ഷോപ്പിംഗും വൈവിധ്യമാർന്ന ഭക്ഷണരുചികളും സാംസ്കാരിക അനുഭവങ്ങളും ഒരുപോലെ സമ്മാനിക്കുന്ന ഇടമാണ് ഗ്ലോബൽ വില്ലേജ്. 1997 ഒക്ടോബറിലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ടെന്റുകളിലായി ഔദ് മേത്തയിൽ പ്രവർത്തിച്ചിരുന്ന ഗ്ലോബൽ വില്ലേജ് 2005-ലാണ് നിലവിലെ സ്ഥിരം കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ എന്നീ മേഖലകളെ പ്രതിനിധീകരിച്ച് 80-ലധികം രാജ്യങ്ങളുടെ 25-ലധികം പവലിയനുകൾ ഇവിടെയുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ലധികം റൈഡുകളും ഗെയിമുകളുമുള്ള 'കർണിവൽ' സോൺ, 250-ഓളം റസ്റ്റോറന്റുകളും സ്ട്രീറ്റ് ഫുഡ് കിയോസ്‌കുകളും 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ എന്നിവയും പാർക്കിന്റെ പ്രധാന ആകർഷണങ്ങളാണ്. ഏകദേശം 25 ദിർഹം മുതലാണ് പ്രവേശന ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. 31-ാം സീസണിന്റെ ഔദ്യോഗിക തീയതിയും കൂടുതൽ വിവരങ്ങളും ഉടൻ തന്നെ അധികൃതർ പുറത്തുവിടും.

Content Highlights: Dubai Global Village is set to welcome visitors back for its 31st season, expected to begin in October. The popular destination attracts tourists and residents with entertainment, shopping, food and cultural experiences.

dot image
To advertise here,contact us
dot image