വീണ്ടും ഭാഗ്യമഴ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാര്‍ ഭാഗ്യശാലികള്‍

പ്രത്യേകിച്ച് ഒരു കണക്കൂകൂട്ടലുകളൊന്നുമില്ലാതെ എടുത്ത ടിക്കറ്റ് നമ്പറായിരുന്നു, അതില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു

വീണ്ടും ഭാഗ്യമഴ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാര്‍ ഭാഗ്യശാലികള്‍
dot image

ആഴ്ചതോറുമുള്ള ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാര്‍ക്ക് വിജയം. ഓഗസ്റ്റ് മാസത്തിലെ രണ്ടാം വാരത്തിലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോ നറുക്കെടുപ്പില്‍ 25,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഇതോടെ 100,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് ഇവര്‍ നേടിയത്.

കേരളത്തിൽ നിന്നുള്ള മണികണ്ഠന്‍ മോഹനനാണ് ബിഗ് ടിക്കറ്റിലെ ഈ വാരത്തെ വിജയികളില്‍ ഒരാള്‍. മുപ്പത്തൊമ്പത് വയസുകാരനായ മണികണ്ഠന്‍ അബുദാബി എയര്‍പോർട്ട് സ്‌റ്റോറില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ഇ-ഡ്രോ ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. 'മുന്‍പ് ഒരുവട്ടം മാത്രമാണ് ബിഗ് ടിക്കറ്റ് വാങ്ങിയിട്ടുള്ളത്, പ്രത്യേകിച്ച് ഒരു കണക്കൂകൂട്ടലുകളൊന്നുമില്ലാതെ എടുത്ത ടിക്കറ്റ് നമ്പറായിരുന്നു, അതില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്', മണികണ്ഠന്‍ പറഞ്ഞു. യാദൃശ്ചികമായി ലഭിച്ച ഈ ഭാഗ്യം തനിക്ക് പറഞ്ഞറിയിക്കാന്‍ ആവാത്തത്ര സന്തോഷം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക ഭാവി കാര്യങ്ങള്‍ക്കുള്ള സേവിങ്‌സായി ഉപയോഗിക്കുമെന്നാണ് മണികണ്ഠന്‍ പറഞ്ഞത്.

കൂടാതെ കേരളത്തില്‍ നിന്നുള്ള ഗീവര്‍ഗ്ഗീസ്, മറ്റ് ഇന്ത്യക്കാരായ മുഹമ്മദ് സാഹിര്‍, സാജിദ് ഖാന്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബിഗ് ടിക്കറ്റിലൂടെ മുഹമ്മദ് സാഹിര്‍ 290-094275 എന്ന നമ്പറുകളാണ് തെരഞ്ഞെടുത്തത്. 25,000 ദിര്‍ഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇതോടെ അതിയായ സന്തോഷത്തിലാണ് താനും തന്റെ പങ്കാളിയുമെന്ന് അദ്ദേഹം പറഞ്ഞു. 56 വയസുകാരനായ സാജിദ് ഖാന്‍ പൂനെ സ്വദേശിയാണ്. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷങ്ങളായി യുഎഇയില്‍ താമസിച്ചുവരികയാണ് ഇദ്ദേഹം. ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായിതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച 25,000 ദിര്‍ഹം കുട്ടികള്‍ക്ക് നല്ലൊരു അവധിക്കാലം ആഘോഷിക്കാന്‍ വിനിയോഗിക്കുമെന്നും ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുമ്പോള്‍ മാത്രമാണ് വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളു എന്നും എല്ലാവരും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കണമെന്നും സാജിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളിയായ 66 വയസ്സുകാരനായ ഗീവര്‍ഗ്ഗീസ് കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎഇയില്‍ സിവില്‍ എന്‍ജീയറായി ജോലി ചെയ്തു വരികയാണ്. വിജയിയായതില്‍ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്നും ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസത്തെ ഏറ്റവും വലിയ സമ്മാനം സെപ്റ്റംബര്‍ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ വെളിപ്പെടുത്തും. അന്ന് ഒരു ഭാഗ്യശാലിക്ക് 15 മില്യണ്‍ ദിര്‍ഹമാണ് ലഭിക്കുക. അതേ നറുക്കെടുപ്പില്‍ തന്നെ മറ്റ് അഞ്ച് വിജയികള്‍ക്ക് ഓരോരുത്തര്‍ക്കും 100,000 ദിര്‍ഹം വീതവും ലഭിക്കും എന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു.

Content Highlight: Four Indian expatriates, including two Malayalis, have won cash prizes in the latest Big Ticket draw, adding to the growing list of Indian winners in the popular raffle.

dot image
To advertise here,contact us
dot image