

യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് തുടങ്ങിയവയുടെ വിമാനസർവീസുകളിൽ മാറ്റമുണ്ടെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ വീണ്ടും സാധാരണ നിലയിലാകുന്നുണ്ടെങ്കിലും കുറച്ച് വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ടെന്നും വൈകി സര്‍വീസ് നടത്തുന്നുണ്ടെന്നുമാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചത്.
എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാനങ്ങള്‍ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വേനലവധി കഴിഞ്ഞ് വീണ്ടും യാത്രക്കാര്‍ തിരിച്ചുവരുന്നതിനാല്‍ യുഎഇ എയര്‍പോര്‍ട്ടുകളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിമാനത്താവളത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ സാധാരണ രീതിയില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ബഹ്റൈനില്‍ നിന്നുള്ള ചില വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
ദുബായില്‍ നിന്നും ബഹ്റൈനിലേക്കുള്ള EK835 , EK837 എന്നീ വിമാനങ്ങളാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. EK839 വിമാനത്തിന്റെ സര്‍വീസ് ടെര്‍മിനല്‍ 3 ല്‍ നിന്നും വൈകീട്ട് 4 മണിക്ക് സര്‍വീസ് പുനക്രമീകരിച്ചു. ബഹ്റൈനില്‍ നിന്നും ദുബായിലേക്കുള്ള EK836, EK838 എന്നീ വിമാന സര്‍വീസുകള്‍ നിര്‍ത്തി. EK840, EK857, EK858 എന്നീ വിമാന സര്‍വീസ് ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. കൂടാതെ ദുബായില്‍ നിന്നും ബ്രിസ്ബനിലേക്കുള്ള EK434 വിമാന സര്‍വീസ് വൈകും.
സാങ്കേതിക കാരണങ്ങള്‍ കാരണം ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ സര്‍വീസുകളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അബുദാബി സായദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബാങ്കോക്കിലേക്ക് സര്‍വീസ് നടത്തുന്ന EY406 വിമാനത്തിന്റെ സര്‍വീസ് ഓപ്പറേഷണല്‍ കാരണങ്ങള്‍ കാരണം വൈകും. ബാങ്കേക്കില്‍ നിന്നും അബുദാബിയിലേക്കുള്ള EY407 വിമാന സര്‍വീസും വൈകും. എന്നാല്‍ അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള വിമാനങ്ങള്‍ ക്രമീകരിച്ചതുപോലെ തന്നെ സര്‍വീസ് നടത്തും. EY647 വിമാനം പുറപ്പെട്ടു. EY641, EY645 എന്നിവ ഷെഡ്യൂള്‍ ചെയ്ത പ്രകാരം സര്‍വീസ് നടത്തും. ബഹ്‌റൈനില്‍ നിന്നും അബുദാബിയിലേക്കുള്ള EY648 വിമാനം പുറപ്പെട്ടു. EY642, EY646 എന്നിവ ഷെഡ്യൂള്‍ ചെയ്ത പ്രകാരം സര്‍വീസ് നടത്തും. അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള EY653 വിമാനവും ഷെഡ്യൂള്‍ ചെയ്ത പ്രകാരം സര്‍വീസ് നടത്തും. കുവൈറ്റില്‍ നിന്നും അബുദാബിയിലേക്കുള്ള EY654 വിമാനവും ഷെഡ്യൂള്‍ ചെയ്ത പ്രകാരം സര്‍വീസ് നടത്തും.
ഫ്ലെെ ദുബായിയുടെ കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും സൗദി അറേബ്യയിലേക്കുമുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നിരുന്നാലും യാത്രക്കാര്‍ യാത്രയാരംഭിക്കുന്നതിന് മുമ്പ് യാത്രാ ഷെഡ്യൂള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ദുബായില്‍ നിന്നുമുള്ള യാത്രക്കാര്‍ ഏകദേശം നാല് മണിക്കൂര്‍ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചു.
എയര്‍ അറേബ്യയുടെ യുഎഇയില്‍ നിന്നും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കും ഖത്ത്‌റിലേക്കുമുള്ള പല സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള 3L020 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. 3L022 വിമാനം ഇനിയും പുറപ്പെടാന്‍ ഇരിക്കുകയാണ്. കുവൈറ്റിൽ നിന്നും അബുദാബിയിലേക്കുള്ള 3L021 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. 3L023 വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള 3L015 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. 3L017 വിമാനവും ഇനിയും പുറപ്പെട്ടിട്ടില്ല. ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള G9107 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. G9101, G9103, G9105 എന്നീ വിമാനങ്ങളും ഇനിയും പുറപ്പെട്ടിട്ടില്ല.
ബഹ്‌റൈനില്‍ നിന്നും ഷാര്‍ജയിലേക്കുള്ള G9068 വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. G9121,G9104, G9106 എന്നിവയും ഇതുവരെ പുറപ്പെട്ടില്ല. ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്കുള്ള G9068, G9124 എന്നിവ നിര്‍ത്തിവെച്ചു. G90121 ഇനിയും പുറപ്പെട്ടിട്ടില്ല. കുവൈറ്റ്- ഷാര്‍ജ വിമാനങ്ങളായ G9069, G9125 എന്നിവ സര്‍വീസ് നിര്‍ത്തിവെച്ചു. G9122 ഇനിയും പുറപ്പെട്ടിട്ടില്ല. ദോഹയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള G9138 വിമാനവും ഷാര്‍ജയില്‍ നിന്നും ദോഹയിലേക്കുള്ള G9138 വിമാനവും സര്‍വീസ് നിര്‍ത്തിവെച്ചു.
Content Highlight: Emirates, Etihad Airways, and flydubai have announced changes to selected flight services, with some cancellations, delays, and schedule adjustments affecting regional routes.