റാസൽഖൈമ-ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം; പ്രതിദിന ബസ് സർവീസുകൾ 19 ആയി വർദ്ധിപ്പിച്ചു

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ഡയറക്ട് സർവീസുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

റാസൽഖൈമ-ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം; പ്രതിദിന ബസ് സർവീസുകൾ 19 ആയി വർദ്ധിപ്പിച്ചു
dot image

റാസൽഖൈമയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി. ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ ഇരുദിശകളിലേക്കുമുള്ള പ്രതിദിന ബസ് സർവീസുകൾ 19 ആയി വർദ്ധിപ്പിച്ചു.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ഡയറക്ട് സർവീസുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റാസൽഖൈമയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങാനും ദുബായിൽ നിന്ന് രാത്രി വൈകി തിരികെ എത്തുന്നതിനും സഹായിക്കുന്ന വിധത്തിലാണ് പുതിയ സമയക്രമം.

റാസൽഖൈമയിൽ നിന്ന് ദുബായിലേക്കുള്ള പുതിയ ബസ് സമയക്രമം ഇപ്രകാരമാണ്

ആദ്യ സർവീസ്: രാവിലെ 5:00 മണിക്ക് (ഡയറക്ട്).

മറ്റ് ഡയറക്ട് സർവീസുകൾ: രാവിലെ 6:00, 7:00, 8:00, വൈകുന്നേരം 3:30, 5:30.

ഷാർജ വഴിയുള്ള സർവീസുകൾ: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയും വൈകുന്നേരം 4:00, 5:00, 6:00, 7:00, 8:00 സമയങ്ങളിലും.

അവസാന സർവീസ്: രാത്രി 9:00 മണിക്ക് (ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഷാർജ വഴി).

ദുബായിൽ നിന്ന് റാസൽഖൈമയിലേക്ക്:

ആദ്യ സർവീസ്: രാവിലെ 7:30-ന് (ഉമ്മുൽ ഖുവൈൻ വഴി). തുടർന്ന് വൈകുന്നേരം 5:30 വരെ ഓരോ മണിക്കൂർ ഇടവിട്ട് സർവീസുകൾ.

ഡയറക്ട് സർവീസുകൾ: വൈകുന്നേരം 6:00-നും രാത്രി 8:00-നും.

രാത്രികാല സർവീസുകൾ: വൈകുന്നേരം 6:30, 7:30, 8:30, 9:30, 10:30 സമയങ്ങളിലും അവസാന ബസ് രാത്രി 11:30-നും (ഉമ്മുൽ ഖുവൈൻ വഴി) പുറപ്പെടും.

എമിറേറ്റിലെ ആഭ്യന്തര യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'പർപ്പിൾ റൂട്ട്' (Purple Route) ബസ് സർവീസും അതോറിറ്റി വിപുലീകരിച്ചിട്ടുണ്ട്. അൽ നഖീൽ മുതൽ മനാർ മോൾ വരെയുള്ള ഈ റൂട്ടിൽ 14 കിലോമീറ്ററും ഒമ്പത് പുതിയ സ്റ്റോപ്പുകളും കൂട്ടിച്ചേർത്തു. ദിനംപ്രതി 12 ട്രിപ്പുകൾ നടത്തുന്ന ഈ സർവീസ് ഉബൈദുള്ള ആശുപത്രി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ, ആർഎകെ ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.

Content Highlights: Travel between Ras Al Khaimah and Dubai is set to become more convenient as daily bus services on the route have been increased to 19, providing passengers with more options for commuting between the two emirates.

dot image
To advertise here,contact us
dot image