അങ്കമാലിയില്‍ വന്‍ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടിച്ചതോടെ ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടുകയായിരുന്നു

അങ്കമാലിയില്‍ വന്‍ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു
dot image

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. സ്‌റ്റേഷണറി കടയുടെ ഗോഡൗണായാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

തീപിടിച്ചതോടെ ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടുകയായിരുന്നു. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

Content Highlights: A major fire broke out in Angamaly, with fire and rescue teams continuing efforts to bring the blaze under control.

dot image
To advertise here,contact us
dot image