ജയസൂര്യ-പ്രിന്‍സ് ജോയ് ചിത്രം 'ടൈറ്റന്‍സ്' സെക്കന്റ് ലുക്ക് പുറത്ത്

ചിത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബര്‍ 1 ന്

ജയസൂര്യ-പ്രിന്‍സ് ജോയ് ചിത്രം 'ടൈറ്റന്‍സ്' സെക്കന്റ് ലുക്ക് പുറത്ത്
dot image

സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും പ്രദീപ് സി എസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം 'ടൈറ്റന്‍സ്' സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബര്‍ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. അവനിര്‍ ടെക്, ബാബു ഏട്ടന്‍ ഫിലിംസ് എന്നീ ബാനറുകളും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്.

'ഡിഫറന്റ് ഗെയിംസ്, ഡിഫറന്റ് റൂള്‍സ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തിയത്. ഒരു ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റര്‍ നല്‍കുന്നുണ്ട്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് ഒരുക്കുന്ന മൂന്നാം ചിത്രമാണ് 'ടൈറ്റന്‍സ്'. ജെയിംസ് സെബാസ്ട്യന്‍ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് ഫിലിംസ് ആണ്. 123 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - വിഷ്ണു ശര്‍മ്മ, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, സംഗീതം - ഡോണ്‍ വിന്‍സെന്റ്, , പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- സുനില്‍ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈന്‍ പ്രൊഡ്യൂസര്‍- റോബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, ആര്‍ട്ട് ഡയറക്ടര്‍- മഹേഷ് പിറവം, വിഎഫ്എക്‌സ് ഡയറക്ടര്‍- വിശാഖ് ബാബു, വരികള്‍- മുത്തു, കോസ്റ്റും - സിജി നോബിള്‍ തോമസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, സൗണ്ട് മിക്‌സിങ്- രാജകൃഷ്ണന്‍ എം ആര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ക്രീയേറ്റീവ് അസ്സോസിയേറ്റ്- ബിനോഷ് ജോര്‍ജ്, സംഘട്ടനം- ഫീനിക്‌സ് പ്രഭു, ഡിജിറ്റല്‍ പി ആര്‍ - യദുല്‍ ബോസ്, വിവേക് വിനയ്രാജ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്‌സ്- മൈന്‍ഡ് സ്റ്റെയിന്‍ സ്റ്റുഡിയോസ്, പിക്‌റ്റോറിയല്‍ എഫ് എക്‌സ്, ഡിസൈന്‍സ് - യെല്ലോ ടൂത്ത്സ്.

Content Highlights: The second look of the Jayasurya-Prince Joy film 'Titans' has been released. The film's global release is on October 1

dot image
To advertise here,contact us
dot image