ലോകകപ്പിന് മുമ്പ് പരിശീലകന് അവധി; ഇന്ത്യ ജയിക്കണമെന്നില്ലേ!; വിമർശനവുമായി ശ്രീജേഷ്

ലോകകപ്പിന് വേണ്ടത്ര പ്രാധാന്യം നൽകാതെ ഏഷ്യൻ ഗെയിംസിന് കൂടുതൽ ശ്രദ്ധ നൽകിയതിനും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ലോകകപ്പിന് മുമ്പ് പരിശീലകന് അവധി;  ഇന്ത്യ ജയിക്കണമെന്നില്ലേ!; വിമർശനവുമായി ശ്രീജേഷ്
dot image

നെതർലൻഡ്‌സിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റൻ പി ആർ ശ്രീജേഷ്. ലോകകപ്പിന് വേണ്ടത്ര പ്രാധാന്യം നൽകാതെ ഏഷ്യൻ ഗെയിംസിന് കൂടുതൽ ശ്രദ്ധ നൽകിയതിനും അദ്ദേഹം വിമർശനം ഉന്നയിച്ചു.

പ്രധാന പരിശീലകൻ ലോകകപ്പ് പോലൊരു ടൂർണമെന്റിന് തൊട്ടുമുമ്പ് അവധി ആഘോഷിക്കാൻ പോയാൽ പിന്നെങ്ങെനെ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീജേഷ് ചോദിക്കുന്നു. ലോകകപ്പിലുണ്ടായ ദയനീയ പരാജയവും വീഴ്ച്ചകളും മൂടിവെയ്ക്കാൻ ഹോക്കി ഇന്ത്യ ഇനി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ ഒരു പ്രതിരോധമായി ഉയർത്തിക്കാട്ടുമെന്നും ശ്രീജേഷ് പറയുന്നു.

വനിതാ ടീമിന്റെ ചീഫ് കോച്ച് ലോകകപ്പിന് തൊട്ടുമുമ്പ് അവധിയിലായിരുന്നു. എന്നിട്ടും ആ പെൺകുട്ടികൾ തങ്ങളുടെ സർവശക്തിയുമെടുത്ത് പോരാടുകയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു. അതിന്റെ ക്രെഡിറ്റ് ആ കളിക്കാർക്ക് മാത്രമാണ്. എന്നാൽ ഇവിടെ എവിടെയാണ് അധികൃതരുടെ ഉത്തരവാദിത്തം? ഒരു പ്രധാന ടൂർണമെന്റിൽ അവസാന ഘട്ട തയ്യാറെടുപ്പുകളിൽ ചീഫ് കോച്ച് കൂടെയില്ലാത്തതിനാൽ ഒരു ടീം എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?, ശ്രീജേഷ് കൂട്ടിച്ചേർത്തു.

content highlights:sreejesh criticizes fih hockey world cup coach leave controversy

dot image
To advertise here,contact us
dot image