ദുബായ് മലയാളി ആസ്വാ​ദക ഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ വീണ്ടും തൈക്കുടം ബ്രിഡ്ജ് എത്തുന്നു

ആരാധകർക്കായി പുതിയൊരു സർപ്രൈസും ഒരുക്കുന്നുണ്ടെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു

ദുബായ് മലയാളി ആസ്വാ​ദക ഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ വീണ്ടും തൈക്കുടം ബ്രിഡ്ജ് എത്തുന്നു
dot image

മലയാളികളുടെ പ്രിയ ബാൻഡായ തൈക്കുടം ബ്രിഡ്ജ് വീണ്ടും ദുബായിൽ സംഗീത വിരുന്നൊരുക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് ദുബായിലെ കൊക്കകോള അരീനയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സംഗീതോത്സവമായ താളം ബീറ്റ്സിൽ (Thaalam Beats) ഉഷാ ഉതുപ്പ്, ബെന്നി ദയാൽ തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പമാണ് ബാൻഡ് വേദി പങ്കിടുന്നത്.

കൊക്കകോള അരീനയിൽ (Coca-Cola Arena) ആദ്യമായാണ് ബാൻഡ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബാൻഡിന്റെ ചരിത്രത്തിൽ ഈ പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് തൈക്കുടം ബ്രിഡ്ജിന്റെ ലീഡ് ഗിറ്റാറിസ്റ്റ് മിഥുൻ രാജ് പറഞ്ഞു. ദുബായിലെ വിവിധ അരീനകളിൽ മുമ്പും ബാൻ‍ഡ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലുള്ള പ്രേക്ഷകരിൽ നിന്ന് എപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ദുബായ് തങ്ങൾക്ക് വളരെ പ്രത്യേകതയുള്ള സ്ഥലമാണ്. ഞങ്ങളുടെ ആദ്യ അന്താരാഷ്ട്ര സംഗീത പരിപാടി ദുബായിലെ അൽ നസർ ലെഷർലാൻഡിലായിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും ദുബായിൽ എത്തുന്നതിൽ വലിയ ആവേശവും സന്തോഷവും ഉണ്ടെന്നും പരിപാടിയിൽ ബാൻഡിന്റെ ജനപ്രിയ ശ്രദ്ധനേടിയ ഗാനങ്ങൾ എല്ലാം ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരാധകർക്കായി പുതിയൊരു സർപ്രൈസും ഒരുക്കുന്നുണ്ടെന്ന് മിഥുൻ സൂചിപ്പിച്ചു. അത് ചിലപ്പോൾ എന്തെങ്കിലും പുതുമ പരീക്ഷിക്കുകയോ, ഒരു പുതിയ ഗാനമോ പുതിയ സംഗീതാനുഭവമോ ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത സംഗീത ശൈലികളുടെ സമന്വയത്തിലൂടെ ശ്രദ്ധ നേടിയ തൈക്കുടം ബ്രിഡ്ജിന്റെ ദുബായിലേക്കുള്ള തിരിച്ചുവരവ് സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 15ലെ സംഗീതോത്സവം മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംഗീത പ്രേമികൾക്ക് ശ്രദ്ധേയമായ അനുഭവമാകും നൽകുന്നത്.

Content Highlight: Thaikkudam Bridge is set to return to Dubai, bringing its energetic live music experience to Malayali music fans in the UAE

dot image
To advertise here,contact us
dot image