

അബുദാബി: പൊതുസ്ഥലങ്ങളില്‍ പാട്ട് വെക്കുന്നതിന് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് യുഎഇ. കഫേകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ജിം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും.
സംഗീതജ്ഞരുടെയും ഗാനരചയിതാക്കളുടെയും പകർപ്പവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത ഡിസംബര്‍ മുതല്‍ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക ടൂറിസം മന്ത്രാലയം അറിയിച്ചു.
എമിറേറ്റ് മ്യൂസിക്ക് റൈറ്റ്‌സ് അസോസിയേഷന്‍, മ്യൂസിക് നേഷന്‍ എന്നീ രണ്ട് ഏജന്‍സികളാണ് ലൈസന്‍സ് ഫീസ് ശേഖരിക്കാനായി ഉണ്ടാകുക. വാര്‍ഷിക ലൈസന്‍സാണ് നല്‍കുക. ഓരോ മേഖലയിലെയും ഫീസ് പിന്നീട് അറിയിക്കും.
Content Highlight : UAE decides to introduce a license fee for playing in public places