

യുഎഇയിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക രംഗത്ത് നിർണായക പ്രഖ്യാപനവുമായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി. മൂലധന വിപണിയുമായി ബന്ധപ്പെട്ട 15 പ്രമുഖ ഫീസുകളാണ് അതോറിറ്റി പൂർണ്ണമായും ഒഴിവാക്കിയത്. വിപണിയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള കമ്പനികൾക്കും വ്യക്തികൾക്കും വലിയ സാമ്പത്തിക ഇളവും ആശ്വാസവും നൽകുന്നതാണ് ഈ പുതിയ തീരുമാനം.
രാജ്യത്തെ ബിസിനസ്സ് ചെലവുകൾ കുറയ്ക്കുക, ഫീസ് ഘടന കൂടുതൽ ലളിതമാക്കുക, റെഗുലേറ്ററി സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. നിലവിലെ വിപണി സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തി, ബിസിനസുകൾക്ക് അനാവശ്യ ഭാരമായി നിന്ന ചാർജുകളാണ് പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ഫീസുകളുടെ വിശദമായ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങളും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ പരിഷ്കാരം യുഎഇയിലെ സാമ്പത്തിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: The UAE has scrapped 15 key fees in its financial markets, providing a major boost for companies and investors. The decision is aimed at improving market competitiveness, attracting investment, and supporting economic growth.