

കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയില്‍ പോത്ത്, എരുമ ഇറച്ചിക്ക് വില കുതിക്കുന്നു. അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏകദേശം 1,493 മില്യണ്‍ ഡോളറിന്റെ ബഫലോ മീറ്റാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 896 മില്യണ്‍ ഡോളിനാണ് കയറ്റുമതി ചെയതത്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എപിഇഡിഎയുടെ പരിധിയിലുള്ള കാര്‍ഷികോത്പന്നങ്ങളില്‍ പോത്തിറച്ചി, ബസുമതിയല്ലാത്ത അരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യണ്‍ ഡോളറായിരുന്നു. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. 2026ലെ ആഗോള ബീഫ് കയറ്റുമതി പട്ടികയില്‍ ബ്രസീല്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത്. പോത്തിറച്ചി എന്ന പരിധിയില്‍ വരുന്ന പശു, കാള, ക്ടാവ് എന്നിവയുടെ കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. അതേസമയം, പോത്തിറച്ചി, പോള്‍ട്രി, ആട്ടിറച്ചി എന്നിവ വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
Content Highlights: India’s buffalo meat exports surged to $1.493 billion during April–June, marking strong year-on-year growth driven by rising demand from key international markets