യുഎഇയില്‍ ആദ്യ വനിതാ അധ്യാപികയുടെ ജീവിതം ഹ്രസ്വചിത്രമാക്കി കൊച്ചുമകള്‍; ഒപ്പം പുരസ്‌കാര നിറവും

ശൈഖ നാമയുടെ കൊച്ചുമകളും സിനിമാ വിദ്യാത്ഥിനിയുമായ നൂറുല്‍ ഖാസിമിയാണ് ' ദി ഫസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്

യുഎഇയില്‍ ആദ്യ വനിതാ അധ്യാപികയുടെ ജീവിതം ഹ്രസ്വചിത്രമാക്കി കൊച്ചുമകള്‍; ഒപ്പം പുരസ്‌കാര നിറവും
dot image

യുഎഇയിലെ ആദ്യത്തെ വനിതാ അധ്യാപികയായ ശൈഖ നാമ ബിന്‍ത് മാജിദ് അല്‍ ഖാസിമിന്റെ ജീവിതവും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും പ്രമേയമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന് അന്താരാഷ്ട്ര തലക്കില്‍ ശ്രദ്ധയും പുരസ്‌കാരവും. ശൈഖ നാമയുടെ കൊച്ചുമകളും സിനിമാ വിദ്യാത്ഥിനിയുമായ നൂറുല്‍ ഖാസിമിയാണ് ' ദി ഫസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 26 ന് സമാപിച്ച 12 മത് എമിറേറ്റ്സ് ഫിലീം ഫെസ്റ്റിവലില്‍ മികച്ച എമിറാത്തി ചിത്രത്തിനുള്ള പുരസ്‌കാരവും 'ദി ഫസ്റ്റ്' നേടി. ദുബായ് സിറ്റി ഫിലിം ഫെസ്റ്റിവല്‍, ജര്‍മ്മനിയിലെ മാന്‍ഹൈം ആര്‍ട്സ് ആന്‍ഡ് ഫിലിംസ് ഫെസ്റ്റിവല്‍ എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

ഷാര്‍ജയിലെ സര്‍വ്വകലാശാലയില്‍ മൂന്നാം വര്‍ഷ സിനിമാ പഠനം നടത്തുന്ന ഇരുപതുകാരിയായ നൂറുല്‍ ഖാസിമി, തനിക്ക് ലഭിച്ച ഒരു യൂണിവേഴ്‌സിറ്റി അസൈന്‍മെന്റിന്റെ ഭാഗമാണ് ഈ ചിത്രം ഒരുക്കിയത്. പേരക്കുട്ടി മുത്തശ്ശിക്ക് അയക്കുന്ന സന്ദേശത്തിന്റെ രൂപത്തിലാണ് ഡോക്യുമെന്ററി. യുഎഇയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഡോക്യുമെന്ററിയൊണ് ഇതിനെ വിലയിരുത്തുന്നത്.

1970 കളില്‍ ഷാര്‍ജയിലെ ഫാത്തിമ അല്‍ സഹ്‌റ സ്‌കൂളില്‍ ശൈഖ നാമ അധ്യാപികയായി സേവനമനുഷ്ടിച്ച കാലഘട്ടവും അന്നത്തെ സാമൂഹിക അന്തരീക്ഷവുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പരിമിതികള്‍ ഉണ്ടായിരുന്ന കാലത്ത് വരും തലമുറയ്ക്കായി വഴിതുറന്ന തന്റെ മുത്തശ്ശിയുടെ ജീവിതം രേഖപ്പെടുത്തേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് നൂറുല്‍ ഖാസിമി വ്യക്തമാക്കുന്നു.


കുടുംബങ്ങളിലും സമൂഹങ്ങളിലും രേഖപ്പെടുത്താതെ പോകുന്ന ചരിത്ര പ്രാധാന്യമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും കഥകള്‍ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനാണ് താന്‍ ലക്ഷ്യമിടുന്നത് എന്ന് നൂറുല്‍ ഖാസിമി പറഞ്ഞു. യുഎഇയിലെ വിവിധ മേഖലകളില്‍ തുടക്കം കുറിച്ച വ്യക്തികളുടെ ജീവിതം ആസ്പദമാക്കി കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ സംവിധായിക.

Content Highlight: The life of the UAE's first woman teacher has been turned into a short film by her granddaughter, earning widespread recognition and awards

dot image
To advertise here,contact us
dot image