ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പ്; മൂന്നാം തവണയും വിജയിയായി ലെബനീസ് വ്യവസായി

ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പ്; മൂന്നാം തവണയും വിജയിയായി ലെബനീസ് വ്യവസായി
dot image

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മൂന്നാം തവണയും സമ്മാനം നേടി ലെബനീസ് വ്യവസായി. പത്തുകോടി രൂപ( പത്ത് ലക്ഷം ഡോളര്‍) രൂപയാണ് സമ്മാനത്തുക. ബെയ്‌റൂട്ടില്‍ നിര്‍മ്മാണക്കമ്പനി നടത്തുന്ന ആന്റോയിന്‍ ലബാക്കി (53)ക്കാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ രണ്ടുതവണ മില്ലേനിയം മില്യനയര്‍ സമ്മാനം നേടുന്ന 12 മത്തെ വ്യക്തിയാണ് ആന്റോയില്‍ ലബാക്കി.

ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ മാസം 17 ന് ഓണ്‍ലൈനായി വാങ്ങിയ 3360 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. 2018 ഓഗസ്റ്റിലും ആന്റോയിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി അടിച്ചിരുന്നു. അതിനു മുന്‍പ് 2004 ഓഗസ്റ്റില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫെനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ ഒരു ബിഎംഡബ്യു കാറും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.


കഴിഞ്ഞ തവണ ലഭിച്ച 10 ലക്ഷം ഡോളര്‍ ബെയ്‌റൂട്ടിലേക്ക് മാറ്റിയിരിക്കുന്നെങ്കിലും വിചാരിച്ചതുപോലെ അത് ഉപയോഗിക്കായില്ല. തുക മുഴുവനായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ലഭിച്ച സമ്മാനത്തുക ദുബായില്‍ തന്നെ നിര്‍ത്താനും നിക്ഷേപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ വിളിച്ച വ്യക്തിയെ ശബ്ദം കേട്ട ഉടന്‍ തന്നെ തനിക്ക് മനസ്സിലായെന്നും, കഴിഞ്ഞ തവണയും അദ്ദേഹം തന്നെയായിരുന്നു വിളിച്ചത് എന്നും ആന്റോയിന്‍ ലബാക്കി പറഞ്ഞു. ടിക്കറ്റ് നമ്പറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ തനിക്ക് സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. സഹോദരിക്കൊപ്പം ഇരുന്ന് ചായ കുടിക്കുമ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. പിന്നീട് ഭാര്യയും മൂന്ന് മക്കളും ഈ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുടുംബത്തോടൊപ്പം ദുബായിലെത്തി വിജയം ആഘോഷിക്കാനാണ് തന്റെ ഉദ്ദേശം എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Lebanese businessman has won the Dubai Duty Free Millennium Millionaire draw for the third time, marking a remarkable achievement

dot image
To advertise here,contact us
dot image