

തമിഴ് നടന്‍ വിശാല്‍ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച 'മകുടം' ആഗോള റിലീസ് ഓഗസ്റ്റ് 14 ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളില്‍ എത്തുന്ന സൂര്യ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തില്‍ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്. വിശാല്‍ തന്നെ രചിച്ചു സംവിധാനം ചെയ്ത 'മകുടം' ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-മത്തെ സിനിമയാണിത്.
വിശാല്‍ നായകനാവുന്ന 35-മത്തെ സിനിമയാണ് മകുടം. വിശാല്‍ വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ മൂന്നു ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറാണ്. സൂപ്പര്‍ഹിറ്റ് സിനിമയായ മാര്‍ക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നല്‍കുന്ന വിശാല്‍ സിനിമ കൂടിയാണ് മകുടം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ടീസര്‍, ഗാനങ്ങള്‍ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോണ്‍ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ,ചിത്ര ലക്ഷ്മണ്‍, അജയ്, വംശി കൃഷ്ണ, അബു സലിം, അര്‍ജായ് പ്രിന്‍സ്, വി. ജെ. ഝാന്‍സി, പദം കുമാര്‍, സാബുമോന്‍, അന്‍പ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിന്‍, മായാ, സഞ്ജയ്, റിയാന്‍, സായ് സഞ്ജന്‍, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നിര്‍മ്മാതാക്കള്‍ ബി. സുരേഷ്, R.B. ജീവന്‍ ചൌധരി, ജിതന്‍ രമേഷ്, ജീവ, ഛായാഗ്രഹണംഃ റിച്ചാര്‍ഡ് എം. നാഥന്‍ & അഭിനന്ദന്‍ രാമാനുജം, സംഗീതം ജി. വി. പ്രകാശ് കുമാര്‍, കലാസംവിധായകന്‍ ജി. ദുരൈരാജ്, ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍,എഡിറ്റര്‍ഃ N.B. ശ്രീകാന്ത്, ഡയലോഗുകള്‍ പൊന്‍ പാര്‍ത്ഥിപന്‍, വിശാല്‍, അനദ് കുമാരന്‍ (തമിഴ്), രാജേഷ് എ. മൂര്‍ത്തി (തെലുങ്ക്), കഥഃ രവി അരസു, വരികള്‍ ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരന്‍, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്‌കര്‍, നൃത്തസംവിധാനംഃ ബൃന്ദാ, ദിനേശ്, അസര്‍, അപ്‌സാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് M.V. രമേഷ്. വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോ ലോര്‍വന്‍ സ്റ്റുഡിയോ, സൌണ്ട് ഇഫക്റ്റ്‌സ് & മിക്‌സ് ടി. ഉദയ് കുമാര്‍ (സൌണ്ട് വൈബ് സ്റ്റുഡിയോ), ഡിഐഃ ബി2എച്ച് സ്റ്റുഡിയോസ്, ടൈറ്റില്‍ ഡിസൈനര്‍ഃ ട്യൂണി ജോഹാന്‍, പബ്ലിസിറ്റി ഡിസൈനര്‍ഃ കണ്ണദാസന്‍ ഡി. കെ. ഡി., പ്രമോ സ്റ്റില്‍സ്ഃ സുദര്‍ശന്‍, സ്റ്റില്‍സ് സായ് സന്തോഷ്, മാര്‍ക്കറ്റിംഗ് ടിക്കറ്റ് ഫാക്ടറി.
Content Highlights: New Surya Films is bringing two big-budget movies to Kerala on August 14: 'Viswanath and Sons', starring Suriya, and 'Makudam', starring Vishal.