

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകളുടെ പേരില്‍ തട്ടിപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഉപഭോക്തൃ സംരക്ഷണ സേവനങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും തട്ടിയെടുക്കുന്ന പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും സംശയാസ്പദമായ ആപ്പുകളോ ലിങ്കുകളോ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ദുബായ് പൊലീസ് നിര്‍ദേശിച്ചു. ഔദ്യോഗിക സ്ഥാപനങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വ്യക്തികളുടെ ബാങ്കിങ് വിവരങ്ങളും പണവും കൈക്കലാക്കുന്ന ആവര്‍ത്തിച്ചിട്ടുള്ള തട്ടിപ്പ് കേസുകള്‍ പൊലീസ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആണ് പൊലീസിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും സംശയാസ്പദമായ ആപ്പുകളോ ലിങ്കുകളോ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ദുബായ് പൊലീസ് നിര്‍ദേശിച്ചു. ഔദ്യോഗിക സ്ഥാപനങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകളുടെ വ്യാജ സൈറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനോ പണം തിരിച്ചുപിടിക്കാനോ സഹായിക്കുമെന്ന വ്യാജേന ആളുകളെ ഇവയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേക്കുകയും ഇതുവഴി ഫോണിലെയും ബാങ്ക് അക്കൗണ്ടുകളിലെയും വിവരങ്ങള്‍ കൈക്കലാക്കി അനധികൃത പണമിടപാടുകള്‍ നടത്തുന്നതുമാണ് തട്ടിപ്പുകാരുടെ രീതി.
സംശയാസ്പദമായ വെബ്‌സൈറ്റുകളിലോ ലിങ്കുകളിലോ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി എന്നിവ പങ്കുവെക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ദുബായ് പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും പൊലീസ് പറഞ്ഞു.
Content Highlight: Dubai Police has issued a warning against fraudulent consumer protection websites designed to deceive users and steal personal or financial information